തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണ്ണ് മാഫിയ കടന്നുകയറ്റം: കോഴിക്കോട്ട് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടോല്‍ കുന്ന് ഗുഹ തകരുന്നു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ലാഭക്കൊതിയൊടെയുള്ള മണ്ണുമാഫിയയുടെ കടന്നുകയറ്റംമൂലം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രസ്‌മാരകങ്ങളും നശിക്കുന്നു. കുന്നംകുളം നിയോജകമണ്ഡലത്തിലെ കടവല്ലൂര്‍ പഞ്ചായത്തിലെ കോട്ടോല്‍ കുന്നിടിച്ചുള്ള മണ്ണുമാഫിയയുടെ കടന്നുകയറ്റമാണ്‌ നൂറ്റാണ്ടു പഴക്കമുള്ള ആണ്ടറാം ഗുഹയടക്കമുള്ള ചരിത്ര സ്‌മൃതികളുടെ നാശത്തിനിടയാക്കുന്നത്‌. കടവല്ലൂര്‍, കാട്ടകാമ്പാല്‍ പഞ്ചായത്തുകളില്‍ വ്യാപിച്ചുകിടക്കുന്ന കോട്ടോല്‍ ദേശം നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ കോഴിക്കോട്‌ സാമൂതിരിയുടെ കീഴിലായിരുന്നു. കോട്ടയില്‍ ശങ്കുനായര്‍ക്ക്‌ ഇഷ്‌ടദാനമായി സാമൂതിരി നല്‍കിയതാണ്‌ കോട്ടോല്‍ കുന്നും പരിസരപ്രദേശങ്ങളും. ശങ്കുനായരുടെ കോട്ടയില്‍ തറവാട്‌ ഇപ്പോഴുമുണ്ട്‌.


കോട്ടോല്‍കുന്നിനു ചുറ്റും രാജാവിന്റെ കോട്ട ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. അപകടസന്ദര്‍ഭങ്ങളില്‍ കോട്ടയില്‍നിന്ന്‌ രക്ഷപ്പെടാനായി ഉണ്ടാക്കിയതാണ്‌ ആണ്ടറാം ഗുഹയെന്നും കരുതുന്നു. ഗുഹയിലേയ്‌ക്ക്‌ ആണ്ടിറങ്ങിയാണ്‌ രക്ഷപെടാനുള്ളവഴിയൊരുക്കിയിരുന്നത്‌. ആണ്ടിറങ്ങാവുന്ന ഗുഹ പിന്നീട്‌ ആണ്ടറാ ഗുഹയായെന്നാണ്‌ വിശ്വാസം. ഗുഹ അടച്ചിരുന്ന കല്ലെല്ലാം പൊട്ടി തകര്‍ന്നു. ഗുഹ കവാടത്തില്‍ മുളകമ്പുകള്‍ കൊണ്ട്‌ വന്നിട്ട്‌ മറച്ച നിലയിലാണ്‌. കോട്ടോല്‍കുന്നിനു മുകളിലാണ്‌ കോട്ടോല്‍ നായാടി കോളനി സ്‌ഥിതിചെയ്യുന്നത്‌.

cave-

അനധികൃത കൈയ്യേറ്റങ്ങളെ തുടര്‍ന്ന്‌ നാലുപാടും നടക്കുന്ന വ്യാപക മണ്ണെടുപ്പ്‌ കുന്നിനെയും പൈതൃകമായ ഗുഹയുടെ നാശത്തിനും വഴിവയ്‌ക്കുകയാണ്‌. ഗുഹയുടെ ചരിത്രപ്രാധാന്യത്തെക്കുറിച്ച്‌ പുരാവസ്‌തുവകുപ്പിനെ നാട്ടുകാര്‍ അറിയിച്ചിരുന്നെങ്കിലും സംരക്ഷണത്തിനാവശ്യമായ യാതൊരു നടപടിയും അവര്‍ സ്വീകരിച്ചിരുന്നില്ല. കോട്ടോല്‍ കുന്നിന്റെ തിരുശേഷിപ്പും ഗുഹയും സംരക്ഷിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Thrissur
English summary
thrissur local news mafia threat to oldest cave.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X