തൃശൂര്‍: മകന്റെ ഭാര്യയെയും അമ്മയെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു, ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു
തൃശൂര്‍: മകന്റെ ഭാര്യയേയും അവരുടെ അമ്മയേയും വെട്ടിപരിക്കേല്‍പിച്ച് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. മേലൂര്‍ കൂവ്വക്കാട്ടുകുന്ന് എസ്.എന്‍.സമാജത്തിന് സമീപം പൈപറമ്പന്‍ വീട്ടില്‍ ശ്രീധരന്‍(65)ആണ് മരുമകളെയും അവരുടെ അമ്മയെയും വെട്ടി പരുക്കേല്‍പിച്ചത്. തുടര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ശ്രീധരനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശ്രീധരന്റെ മകന്‍ ഷാജുവിന്റെ ഭാര്യ ലിഷ(30), ഇവരുടെ മാതാവ് പുഷ്പഗിരി കീഴാട്ടി വീട്ടില്‍ പുരുഷോത്തമന്റെ ഭാര്യ രാധ(55)എന്നിവര്‍ക്കാണ് വെട്ടേറ്റത്. തലയ്ക്ക് സാരമായ പരിക്കേറ്റ ഇരുവരേയും സെന്റ്. ജെയിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലോടെ കൂവ്വക്കാട്ടുകുന്നിലെ ശ്രീധരന്റെ വീട്ടില്‍വച്ചായിരുന്നു സംഭവം. ശ്രീധരന്റെ മകന്‍ ഷാജു ഗള്‍ഫിലാണ്. കുടുംബ വഴക്കിനെ തുടര്‍ന്ന് കുറച്ച് നാളായി രാധ മകള്‍ക്കൊപ്പം കൂവ്വക്കാട്ടുക്കുന്നിലുള്ള മരുമകന്റെ വീട്ടിലാണ് താമസം. ഇന്നലെ വൈകീട്ട് ബഹളം കേട്ട് സമീപവാസികളെത്തയപ്പോഴാണ് വെട്ടേറ്റ് കിടക്കുന്ന ഇവരെ കണ്ടത്. ഇതിനിടെ ശ്രീധരന്‍ തീകൊളുത്തി ആത്മഹത്യക്കും ശ്രമിച്ചു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.












Click it and Unblock the Notifications