കല്ല്യാണ ചടങ്ങ് ഫോട്ടോ എടുക്കേണ്ടെന്ന് വരൻ... താലികെട്ട് കഴിഞ്ഞതും വരന് കിട്ടി നല്ല അടി, കൗതുകം നടന്നത് തൃശ്ശൂരിൽ
തൃശൂര്‍: താലികെട്ട് കഴിഞ്ഞപ്പോഴേക്കും അടിപൊട്ടി. വധുവിന്റെ പാര്‍ട്ടിയുടെ മര്‍ദനത്തില്‍ വരന് പരുക്ക്. ഗുരുവായൂര്‍ ക്ഷേത്രനടയാണ് കൗതുകകരമായ സംഭവങ്ങള്‍ക്ക് വേദിയായയ്. ക്ഷേത്രനടയില്‍ താലികെട്ട് ഫോട്ടോയെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് തര്‍ക്കം മൂത്തത്. പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ യുവാവും കൊല്ലം ഏരൂര്‍ സ്വദേശിനിയായ യുവതിയും തമ്മിലായിരുന്നു വിവാഹം. ഒരു വര്‍ഷംമുമ്പ് ഇരുവരുടെയും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചതായിരുന്നു.

രാവിലെ പത്തരയോടെയായിരുന്നു താലികെട്ട്. വിവാഹ മണ്ഡപത്തിലെ ചടങ്ങുകള്‍ യുവതിയുടെ അച്‌ഛന്റെ സുഹൃത്തുക്കളായ രണ്ടുപേര്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുന്നത് വധുവും വരനും വിലക്കിയത് തര്‍ക്കത്തിനിടയാക്കി. താലികെട്ട് കഴിഞ്ഞ് പ്രസാദ കൗണ്ടറിന് സമീപം വധുവുമൊത്ത് നില്‍ക്കുന്നതിനിടെ, നേരത്തേ തര്‍ക്കത്തിലായ രണ്ടുപേരുമെത്തി വരനെ മര്‍ദിക്കുകയായിരുന്നു. ബന്ധുക്കളും ക്ഷേത്ര പരിസരത്തുണ്ടായിരുന്നവരും ചേര്‍ന്ന് അക്രമികളെ പിടിച്ചുമാറ്റി പോലീസിന് കൈമാറി. വരനും വധുവും വിവാഹ വേഷത്തില്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്‌ത് ജാമ്യത്തില്‍ വിട്ടു.












Click it and Unblock the Notifications