തൃശ്ശൂർ മുട്ടിക്കൽ ചിറയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
തൃശൂര്‍: എരുമപ്പെട്ടി വേലൂര്‍ പഞ്ചായത്തിലെ പുലിയന്നൂര്‍ മുട്ടിക്കല്‍ ചിറയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പുലിയന്നൂര്‍ ചിരിയങ്കണ്ടത്ത് സൈമണിന്റെ മകന്‍ ജിതിനെയാണ് (17) ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ഒഴുക്കില്‍പ്പെട്ട് കാണാതായത്.
സുഹൃത്തുക്കളുമൊത്ത് ചിറയില്‍ കുളിക്കാന്‍ എത്തിയതായിരുന്നു ജിതിന്‍. ചിറയുടെ ഷട്ടറുകള്‍ പൂര്‍ണമായി തുറന്നിരുന്നതിനാല്‍ പുഴയ്ക്ക് കുറുകെ നീന്താന്‍ ഒരുങ്ങിയ ജിതിന്‍ ഒഴുക്കില്‍പ്പെട്ട് താഴ്ന്നുപോവുകയായിരുന്നു. കുന്നംകുളത്തുനിന്നും തൃശൂരില്‍നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഞായറാഴ്ച ഏറെ വൈകുവോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

തുടര്‍ന്ന് ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിലാണ് പുഴയിലെ കല്ലിടുക്കില്‍ ജഡം കണ്ടെത്തിയത്. എരുമപ്പെട്ടി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം തണ്ടിലം സെന്റ് ആന്റണീസ് പള്ളിയില്‍ സംസ്‌കരിച്ചു. അമ്മ: ജെല്ലി. സഹോദരങ്ങള്‍: ജിസ്മി, ജെലിന്‍.












Click it and Unblock the Notifications