മണിചെയിന്‍ മാതൃക തട്ടിപ്പ്: തട്ടിപ്പ് സംഘങ്ങള്‍ ഗള്‍ഫിലും സജീവം! തട്ടിപ്പ് സ്പോണ്‍സറുടെ പേരില്‍!
തൃശൂര്‍: നാലു വര്‍ഷങ്ങള്‍ക്കുമുന്‍പ് കേരളത്തില്‍ നിന്നുമാത്രം കോടിക്കണക്കിനു രൂപ തട്ടിയെടുത്ത് പിന്നീട് നിയമംമൂലം നിരോധിച്ച ബിസയര്‍, നാനോ എക്സല്‍, ആംവേ, മെഡി ക്ലെയിം തുടങ്ങിയ മണി ചെയിന്‍ മാതൃകയിലുള്ള തട്ടിപ്പു സംഘങ്ങള്‍ ഗള്‍ഫ് നാടുകളില്‍ സജീവമാകുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ഫുട്ബോള്‍ ക്ലബുകളുടെയും ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളുടെയും സ്പോണ്‍സര്‍മാരാണ് തങ്ങളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആളുകളെ ചേര്‍ക്കുന്നത്.
2013ല്‍ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷണം നടത്തിയതില്‍ രാജ്യത്താകമാനം 1000 കോടിയുടെ തട്ടിപ്പു നടത്തിയ ഒരു പ്രമുഖ കമ്പനി, നിക്ഷേപകരുടെ പണം തിരിച്ചു നല്‍കിയില്ല എന്നത് മറച്ചുവച്ച് പ്രസ്തുത കേസില്‍ കമ്പനി നിയമപരമായി വിജയിച്ചു എന്ന നിലയിലാണ് പുതിയ ആളുകളെ ആകര്‍ഷിക്കുന്നത്. വ്യാജമായി നിര്‍മിച്ച ബ്രാന്‍ഡഡ് വാച്ചുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, മരുന്നുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഏകദേശം 75000 രൂപയോളം മുടക്കി വാങ്ങുന്നതോടു കൂടി കമ്പനിയില്‍ പ്രാഥമിക അംഗം ആകുന്നു.

തുടര്‍ന്ന് ഇതേ രീതിയില്‍ ആളുകളെ ചേര്‍ക്കുന്നതില്‍നിന്നും കമ്മീഷന് വഴി കിട്ടുന്ന സാമ്പത്തിക ലാഭം പെരുപ്പിച്ചു കാട്ടിയാണ് ആളുകളെ ആകര്‍ഷിക്കുന്നത്. ഷോപ്പിങ് മാളുകളിലെ ഫുഡ് കോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ഇത്തരം തട്ടിപ്പുസംഘങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനൊരുങ്ങുകയാണ് പ്രവാസി സംഘടനകള്‍.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications