തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണിചെയിന്‍ മാതൃക തട്ടിപ്പ്‌: തട്ടിപ്പ് സംഘങ്ങള്‍ ഗള്‍ഫിലും സജീവം! തട്ടിപ്പ് സ്പോണ്‍സറുടെ പേരില്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: നാലു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ കേരളത്തില്‍ നിന്നുമാത്രം കോടിക്കണക്കിനു രൂപ തട്ടിയെടുത്ത്‌ പിന്നീട്‌ നിയമംമൂലം നിരോധിച്ച ബിസയര്‍, നാനോ എക്‌സല്‍, ആംവേ, മെഡി ക്ലെയിം തുടങ്ങിയ മണി ചെയിന്‍ മാതൃകയിലുള്ള തട്ടിപ്പു സംഘങ്ങള്‍ ഗള്‍ഫ്‌ നാടുകളില്‍ സജീവമാകുന്നു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ഫുട്‌ബോള്‍ ക്ലബുകളുടെയും ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളുടെയും സ്‌പോണ്‍സര്‍മാരാണ്‌ തങ്ങളെന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ്‌ ആളുകളെ ചേര്‍ക്കുന്നത്‌.

2013ല്‍ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷണം നടത്തിയതില്‍ രാജ്യത്താകമാനം 1000 കോടിയുടെ തട്ടിപ്പു നടത്തിയ ഒരു പ്രമുഖ കമ്പനി, നിക്ഷേപകരുടെ പണം തിരിച്ചു നല്‍കിയില്ല എന്നത്‌ മറച്ചുവച്ച്‌ പ്രസ്‌തുത കേസില്‍ കമ്പനി നിയമപരമായി വിജയിച്ചു എന്ന നിലയിലാണ്‌ പുതിയ ആളുകളെ ആകര്‍ഷിക്കുന്നത്‌. വ്യാജമായി നിര്‍മിച്ച ബ്രാന്‍ഡഡ്‌ വാച്ചുകള്‍, സൗന്ദര്യവര്‍ധക വസ്‌തുക്കള്‍, മരുന്നുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഏകദേശം 75000 രൂപയോളം മുടക്കി വാങ്ങുന്നതോടു കൂടി കമ്പനിയില്‍ പ്രാഥമിക അംഗം ആകുന്നു.

bankfraudcase-

തുടര്‍ന്ന്‌ ഇതേ രീതിയില്‍ ആളുകളെ ചേര്‍ക്കുന്നതില്‍നിന്നും കമ്മീഷന്‍ വഴി കിട്ടുന്ന സാമ്പത്തിക ലാഭം പെരുപ്പിച്ചു കാട്ടിയാണ്‌ ആളുകളെ ആകര്‍ഷിക്കുന്നത്‌. ഷോപ്പിങ്‌ മാളുകളിലെ ഫുഡ്‌ കോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ഇത്തരം തട്ടിപ്പുസംഘങ്ങളെക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്താനൊരുങ്ങുകയാണ്‌ പ്രവാസി സംഘടനകള്‍.

Thrissur
English summary
thrissur local news money chain model fraud.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X