തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ ജില്ലയില്‍ കടല്‍ക്ഷോഭം രൂക്ഷം: ഏങ്ങണ്ടിയൂരിലും വാടാനപ്പള്ളിയിലും കടല്‍ കലി തുള്ളുന്നു!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയിലെ തീരദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം ഏങ്ങണ്ടിയൂര്‍, വാടാനപ്പള്ളി പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിലാണ് കടല്‍ക്ഷോഭം വീണ്ടും ശക്തമായത്. കടല്‍ക്ഷോഭം വീണ്ടും ശക്തമായത് തീരദേശവാസികളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി. ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ എത്തായ്, അഴിമുഖം, പൊക്കുളങ്ങര പ്രദേശങ്ങളിലും, വാടാനപ്പള്ളി പഞ്ചായത്തില്‍പ്പെടുന്ന പൊക്കാഞ്ചേരി, ഗണേശമംഗലം, തക്ഷശില പ്രദേശങ്ങളിലുമാണ് കടല്‍ക്ഷോഭം ശക്തമായിരിക്കുന്നത്.

പൊക്കുളങ്ങര ബീച്ചില്‍ പഴയ സാഗര്‍ ക്ലബ്ബിന്റെ തെക്കും വടക്കും ഭാഗങ്ങളില്‍ രാവിലെ മുതല്‍ കടല്‍ക്ഷോഭം കൂടുതല്‍ ശക്തമായി. ശക്തമായ വേലിയേറ്റത്തില്‍ കടല്‍വെള്ളം കരയിലേക്ക് അടിച്ചുകയറുകയാണ്. ഇതോടെ പൊക്കുളങ്ങര കിഴക്കുഭാഗം ഉള്‍പ്പെടെ നിരവധി വീടുകള്‍ വീണ്ടും കനത്ത വെള്ളക്കെട്ടിലായി. മുപ്പതിലേറെ വീടുകളാണ് വെള്ളക്കെട്ടിലായത്. തകര്‍ന്ന കടല്‍ഭിത്തിയും, മണ്‍ത്തിട്ടയും കവിഞ്ഞെത്തുന്ന കടല്‍വെള്ളം കിഴക്കുഭാഗത്തെ പുഴയിലേക്കാണ് ഒഴുകിപോകുന്നത്.

seathrissur

പൊക്കാഞ്ചേരി, ഗണേശമംഗലം പ്രദേശങ്ങളിലെ നാല്‍പ്പതോളം കുടുംബങ്ങള്‍ കടല്‍ക്ഷോഭം കുറഞ്ഞതോടെ കദീജുമ്മ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് തിരികെ തങ്ങളുടെ വീടുകളില്‍ തിരികെയെത്തിയത്. അഴിമുഖത്തിന് തെക്ക് എത്തായ് ബീച്ച് വരെയുള്ള സീവാള്‍ റോഡ് കാല്‍നടയാത്ര പോലും സാധ്യമല്ലാത്ത വിധം മണല്‍മൂടി കിടക്കുകയാണ്. പൊക്കാഞ്ചേരി മുതല്‍ ഗണേശമഗലം ബീച്ച് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ സീവാള്‍ റോഡ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്നത് ഇതുവഴിയുള്ള ഗതാഗതവും ഇല്ലാതാക്കി.

Thrissur
English summary
Thrissur Local News natural calamities reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X