തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോലിസമയം കഴിഞ്ഞു: ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി, റെയില്‍വേ ഗേറ്റ് അടഞ്ഞുകിടന്നത് 18 മണിക്കൂര്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജോലിസമയം കഴിഞ്ഞെന്ന് പറഞ്ഞ് ലോക്കോ പൈലറ്റ് ഗുഡ്‌സ് ട്രെയിന്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഒല്ലൂരില്‍ റെയില്‍വേ ഗേറ്റ് അടഞ്ഞുകിടന്നത് 18 മണിക്കൂര്‍. വ്യാഴാഴ്ച വൈകിട്ട് നാലുമുതല്‍ വെള്ളിയാഴ്ച രാവിലെ പത്തുവരെയാണ് ഗേറ്റ് അടഞ്ഞ് കിടന്നത്. കാരണം അന്വേഷിച്ച് നാട്ടുകാര്‍ എത്തിയപ്പോള്‍ ആദ്യം ഗേറ്റ് കേടാണെന്നു പറഞ്ഞെങ്കിലും പിന്നീടാണ് ലോക്കോപൈലറ്റ് ഇറങ്ങിപ്പോയതാണ് ഗേറ്റ് അടച്ചിടാന്‍ കാരണമെന്ന് മനസിലായത്.

ഗുഡ്‌സ് ട്രെയിന്‍ ഒല്ലൂര്‍ എത്തിയപ്പോഴാണ് ലോക്കോപൈലറ്റ് ഇറങ്ങിയത്. താന്‍ കഴിഞ്ഞ പത്തുമണിക്കൂര്‍ ജോലി ചെയ്യുകയാണെന്നും വിശ്രമം വേണമെന്നും അറിയിച്ചതായി പറയുന്നു. ഒല്ലൂര്‍ സ്‌റ്റേഷന്‍ പരിസരത്ത് നാല് പാതകളാണ് ഉള്ളത് ഇതില്‍ മധ്യഭാഗത്തെ പാതയിലാണ് ട്രയിന്‍ നിര്‍ത്തിയിരുന്നത്. ട്രെയിനിന്റെ മുന്‍ഭാഗം സ്‌റ്റേഷന്‍ കഴിഞ്ഞാണ് കിടന്നിരുന്നത്. എന്നാല്‍ പുറകുഭാഗം റെയില്‍വേ ഗേറ്റും കഴിഞ്ഞ് കിടന്നിരുന്നതിനാല്‍ ഗേറ്റ് തുറക്കാനാവാത്ത അവസ്ഥയിലായി ഇതോടെ കാല്‍ നടയാത്രക്കാര്‍ ട്രെയിനിനെ ചുറ്റിവളഞ്ഞാണ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയത്. ചിലര്‍ ട്രെയിനിനടിയിലൂടെ നുഴ്ന്നുകടന്നും പാതമുറിഞ്ഞുകടന്നു. സ്‌റ്റേഷന്‍ മാസ്റ്റര്‍ എറണാകുളത്തുനിന്ന് ലോക്കോപൈലറ്റുമാരെ എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല എന്ന് പറയുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് ലോക്കോപൈലറ്റ് എത്തി ട്രയിന്‍ യാത്ര തുടങ്ങിയത്.

llurstation

ലോക്കോപൈലറ്റിന്റെയും റെയില്‍വേയുടെയും അനാസ്ഥമൂലം ദുരിതത്തിലായത് സാധാരണക്കാരും സ്‌കൂള്‍ വിദ്യാര്‍ഥികളുമാണ്. എന്നാല്‍ സമീപത്ത് തന്നെ മേല്‍പ്പാലവും അടിപ്പാതയും ഉള്ളതിനാല്‍ ഗേറ്റ് അടഞ്ഞുകിടന്നത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല എന്ന നിലപാടിലാണ് റെയില്‍വേ അധികൃതര്‍.

Thrissur
English summary
thrissur local news ollur railway gate closed for 18 hrs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X