അപകടത്തില്‍പ്പെട്ട കാറിന്റെ സ്റ്റിയറിങ്ങില്‍ കുടുങ്ങി ഒന്നരവയസുകാരി മരിച്ചു
തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂര്‍ പന്തല്ലൂരില്‍ നടന്ന അപകടത്തില്‍ കാറിന്റെ സ്റ്റിയറിങ്ങില്‍ കുടുങ്ങി ഒന്നര വയസുകാരി മരിച്ചു. പത്തനംതിട്ട കോതറ തലപ്പാലവീട്ടില്‍ വിബിന്‍-പ്രവീണ ദമ്പതികളുടെ ഏക മകള്‍ നക്ഷത്രയാണ് മരിച്ചത്.

ഇന്നലെ രാത്രി 8.30 നാണ് അപകടം. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പ്രവീണയും മകളും ചൊവ്വന്നൂരില്‍ വന്നിരുന്നത്. പ്രവീണയെയും മറ്റ് യുവതികളെയും വടക്കാഞ്ചേരി റോഡിലെ ചൊവ്വന്നൂര്‍ പാടത്തിനു സമീപമുള്ള ബ്യൂട്ടിപാര്‍ലറില്‍ കൊണ്ടാക്കിയശേഷം കാര്‍ തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് റോഡരുകിലെ കലുങ്കില്‍ തട്ടി ചെരിഞ്ഞതോടെ മുന്‍വശത്തെ ഇടത്തേ സീറ്റിലിരുന്ന കുട്ടി വലതുവശത്തെ സീറ്റിലെ സ്റ്റിയറിങ്ങില്‍ കുടുങ്ങി മരിക്കുകയായിരുന്നു. അമ്മാവനാണ് കാര്‍ ഓടിച്ചിരുന്നത്. കുട്ടിയുടെ അച്ഛന്‍ വിബിന്‍ ഗള്‍ഫിലാണ്. മൃതദേഹം റോയല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications