സ്വര്‍ണക്കട്ടി നല്‍കാമെന്നു പറഞ്ഞ് 60 ലക്ഷം തട്ടിയ കേസ്;പൂമ്പാറ്റ സിനിയുടെ ഭര്‍ത്താവ് പിടിയില്‍
തൃശൂര്‍: സ്വര്‍ണക്കട്ടി നല്‍കാമെന്നു പറഞ്ഞ് 60 ലക്ഷം തട്ടിയ കേസില്‍ കുപ്രസിദ്ധ തട്ടിപ്പുക്കാരി പൂമ്പാറ്റ സിനിയുടെ ഭര്‍ത്താവ് പിടിയില്‍. കല്ലൂര്‍ നായരങ്ങാടി പെരുമ്പിള്ളി ഗോപകുമാറാ (38)ണ് അറസ്റ്റിലായത്. വരന്തരപ്പിള്ളി സ്വദേശി വര്‍ഗീസിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. കേസില്‍ രണ്ടാം പ്രതിയാണ് ഗോപകുമാര്‍.
2017ലായിരുന്നു കേസിനാസ്‌പദമായ സംഭവം. ഗോപകുമാറും ഭാര്യ സിനിയും സ്വര്‍ണം പൂശിയ ഇരുമ്പു കട്ടികള്‍ കാണിച്ച് വര്‍ഗീസില്‍ നിന്ന് 60 ലക്ഷം രൂപ കൈക്കലാക്കിയെന്നായിരുന്നു കേസ്. കേസില്‍ ഒന്നാം പ്രതിയായ സിനി നേരത്തേ അറസ്റ്റിലായിരുന്നു. 90 ദിവസത്തെ റിമാന്റിനുശേഷം സിനി ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.

ഇവര്‍ താമസിക്കുന്ന പാലിയേക്കരയിലെ വാടക വീട്ടില്‍ മദ്യപിച്ചെത്തിയ ഗോപകുമാര്‍ വഴക്കിടുകയും ബഹളംവക്കുകയും ചെയ്‌തിരുന്നു. വിവരമറിഞ്ഞെത്തിയ പുതുക്കാട് സി.ഐ. എസ്.പി. സുധീരനും സംഘവും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്നു.
സമാനമായ തട്ടിപ്പിനിരയായ മറ്റുമുന്നുപേര്‍കൂടി ഇയാള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു്. പുതുക്കാട്, വരന്തരപ്പിള്ളി, ചേര്‍പ്പ്, തൃശൂര്‍ ഈസ്റ്റ് സ്‌റ്റേഷനുകളില്‍ കവര്‍ച്ച, അടിപിടി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഗോപകുമാര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു.












Click it and Unblock the Notifications