കോണ്‍ഗ്രസിനെതിരേ പോസ്റ്റര്‍' വിപ്ലവം; ഉമ്മൻചാണ്ടി, ചെന്നിത്തല, ഹസൻ എന്നിവർക്കെതിരെ രൂക്ഷ വിമർശനം!
തൃശൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ നഗരത്തില്‍ വ്യാപക പോസ്റ്റര്‍ പ്രചാരണവും വാര്‍ത്താക്കുറിപ്പ് വിതരണവും. തെറ്റിനെതിരേ പ്രതിഷേധിച്ചവരെ പുറത്താക്കുന്നത് എന്തിനാണെന്ന ചോദ്യമുയര്‍ത്തിയാണ് നഗരത്തിലെ പലയിടത്തും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
തൃശൂര്‍ ഡി.സി.സി. ഓഫീസിന് മുന്നിലും നഗരത്തിലെ മറ്റുപലയിടത്തുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്‌ക്കും എം.എം. ഹസനുമെതിരേയാണ് പോസ്റ്ററുകള്‍. തെറ്റുപറ്റിയെന്ന് ചാണ്ടിയും ചെന്നിയും ഹസനും പറയുമ്പോള്‍ തെറ്റിനെതിരെ പുറത്താക്കുന്നതെന്തിന് എന്നാണ് സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരില്‍ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററിലെ പ്രധാന ചോദ്യം.

എ.കെ. ആന്റണിക്കെതിരേ പ്രസ്‌താവന കൊടുത്ത യൂത്ത് നേതാവിനെതിരെ നടപടി വേണ്ടെന്നു പറഞ്ഞ ആന്റണിയുടെ നിലപാടല്ലേ കോണ്‍ഗ്രസിന്റെ ജനാധിപത്യമെന്നും ചോദ്യമുണ്ട്. കള്ളന്‍മാര്‍ ചോദ്യം ചെയ്യുന്നവരെ ഭയക്കുകയാണെന്നും അവര്‍ക്കു വീണ്ടും ആ പണി ചെയ്യണമെന്നും കക്കാത്ത എ.കെ. ആന്റണിക്ക് പ്രസ്‌ഥാനത്തിന്റെ നന്മയാണ് ആവശ്യമെന്നും പോസ്റ്ററില്‍ പറയുന്നു.
തൃശൂര്‍ ഡി.സി.സി. പ്രസിഡന്റ് ടി്‌എന്‍. പ്രതാപനെതിരേ വാര്‍ത്താക്കുറിപ്പും ഇറങ്ങി. ഇന്നലെ രാവിലെയാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. രാജ്യസഭാ സീറ്റ് സംബന്ധിച്ച തര്‍ക്കവും വാദപ്രതിവാദവും പരസ്യപ്രസ്‌താവനകളും അവസാനിക്കുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് ഈ പോസ്റ്ററുകള്‍.












Click it and Unblock the Notifications