തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മീനില്‍ ഫോര്‍മാലിന്റെ അംശം: തൃശൂരില്‍ ചെമ്മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയിലെ വിവിധ മത്സ്യ മാര്‍ക്കറ്റുകളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന കര്‍ശനമാക്കി. മീനില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട മത്സ്യമാര്‍ക്കറ്റില്‍ 10 കിലോ ചെമ്മീന്‍ നശിപ്പിച്ചു. പരിശോധനയില്‍ പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു. കഴിഞ്ഞ ദിവസം തൃശൂരില്‍നിന്ന് ഇത്തരത്തില്‍ മത്സ്യം പിടിച്ചിരുന്നു. ജില്ലാ ഫുഡ്‌സേഫ്റ്റി സ്‌പെഷല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ രാവിലെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണു പരിശോധന നടന്നത്. ചാവക്കാട്, ബ്ലാങ്ങാട്, പാലപ്പെട്ടി, മുനയ്ക്കകടവ്, വാടാനപ്പിള്ളി, എടമുട്ടം, ഇരിങ്ങാലക്കുട, ചാലക്കുടി മത്സ്യമാര്‍ക്കറ്റുകളിലും പരിശോധന നടന്നു.

fish11-1

മത്സ്യങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് നിര്‍മ്മാണ യൂണിറ്റുകളിലും പരിശോധന നടത്തി. വിവിധ ഐസ് ഫാക്ടറികളില്‍നിന്നും ഐസിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഭക്ഷ്യസുരക്ഷ ലൈസന്‍സില്ലാത്ത ഐസ് ഫാക്ടറികള്‍ പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും. ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ ജി. ജയശ്രീ, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ പി.യു. ഉദയശങ്കര്‍, വി.കെ. പ്രദീപ്കുമാര്‍, കെ.കെ. അനിലന്‍, എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.

fish1-1
Thrissur
English summary
thrissur local news prawns disposed after formalin content.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X