Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യം സ്വതന്ത്രരാക്കുമെന്ന തിരിച്ചറിവ് പ്രധാനം: രാഷ്ട്രപതി

തൃശൂര്‍: സത്യം നിങ്ങളെ സ്വതന്ത്രരാക്കുമെന്ന സെന്റ്‌തോമസ് കോളജിന്റെ മുദ്രാവാക്യം അങ്ങേയറ്റം ഉചിതമാണെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇത് ദൗത്യമായി തുടരണം. പഠിക്കാനും സമൂഹത്തെ വാര്‍ത്തെടുക്കാനുമുള്ള മുന്നേറ്റത്തില്‍ ഈ കാഴ്ച്ചപ്പാടാകണം നയിക്കേണ്ടതെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഉപദേശിച്ചു.

കോളജിന്റെ ചരിത്രം രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 1887 ല്‍ ഡോ.അഡോള്‍ഫസ് എഡ്‌വിന്‍ മെഡ്‌ലിക്കോട്ട് ബിഷപ്പായിരിക്കേയാണ് വിദ്യാഭ്യാസസ്ഥാപനത്തിനു വേണ്ടി ശിപാര്‍ശ ചെയ്തത്. ബിഷപ്പ്ഹൗസ് പണിയുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കിയത് സ്‌കൂളുകള്‍ നിര്‍മിക്കുക എന്നതിനായിരുന്നു. വാടക വീട്ടില്‍ താമസിച്ചുകൊണ്ടാണ് ബിഷപ്പ് സ്‌കൂളിനു വേണ്ടി പോപ്പിനു കത്തെഴുതിയത്.

Thrissur Map

1889 ല്‍ ആണ്‍കുട്ടികളുടെ സ്‌കൂളിനു തുടക്കമായി. 30 വര്‍ഷങ്ങള്‍ക്കു ശേഷം കോളജാക്കി ഉയര്‍ത്തി. 1927 ല്‍ ഗാന്ധിജി കോളജിലെത്തി ദേശീയപ്രസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ പങ്കിനെ കുറിച്ചു സംസാരിച്ചു. സ്വാതന്ത്ര്യസമരത്തിലേക്കുള്ള സംഭാവനയായി അന്നു കുട്ടികള്‍ 501 രൂപ പിരിച്ചുനല്‍കി. അന്നത്തെ മൂല്യമനുസരിച്ചു ഇതു വലിയൊരു തുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

80 ല്‍ നീലം സഞ്ജിവ റെഡി, 2008 ല്‍ എ.പി.ജെ. അബ്ദുള്‍കലാം ആസാദ് എന്നീ മുന്‍ഗാമികള്‍ കോളജിലെത്തിയതും സ്മരിച്ചു. 94 ല്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിനു വന്നത് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവാണ്. അതേവര്‍ഷം മദര്‍തെരേസയും കോളജിലെത്തി.

ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകള്‍ പ്രധാനമാണ്. എത്യോപ്യയില്‍ ചെന്നപ്പോള്‍ ഇന്ത്യന്‍ അധ്യാപകരോടുള്ള അവരുടെ ആദരവ് കാണാനിടയായി. ഇന്നും നന്ദിയോടെയാണ് അവിടെയുള്ള കുട്ടികള്‍ നമ്മുടെ രാജ്യത്തെ കാണുന്നത്. അധ്യാപകരിലേറെയും കേരളത്തില്‍ നിന്നുള്ള ക്രിസ്തീയ സമുദായാംഗങ്ങളായിരുന്നു.

മുന്‍ഗാമികളായ സഞ്ജീവറെഡി ഡയമണ്ട് ജൂബിലി ആഘോഷവും അബ്ദുള്‍ കലാം 90 -ാം വാര്‍ഷികവും ഉദ്ഘാടനം ചെയ്തതും ചൂണ്ടിക്കാട്ടി. ദേശീയതലത്തിലും മികച്ച സംഭാവനകള്‍ നല്‍കിയതില്‍ കോളജിന് അഭിമാനിക്കാം. അടുത്ത നൂറ്റാണ്ടിലേക്കുമുള്ള അടിത്തറയിടാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞു. കോളജിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഓരോ കേരളീയനും അവരുടേതായ പങ്കുണ്ടെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു. കോളജിന്റെ നൂറാംവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് തപാല്‍വകുപ്പ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി. പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശാരദാസമ്പത്ത് സ്റ്റാമ്പുകള്‍ കൈമാറി. വില്‍പ്പനയ്ക്കും ലഭ്യമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+