തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഷ്ട്രപതി ചൊവ്വാഴ്ച ഗുരുവായൂരില്‍; കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൊവ്വാഴ്ച്ച ഗുരുവായൂരില്‍. ഉച്ച പൂജയ്ക്ക് ശേഷമാകും സന്ദര്‍ശനം. തുടര്‍ന്നു മമ്മിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഉച്ചയ്ക്കു 12നു ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിറങ്ങുന്ന രാഷ്ട്രപതി ബുള്ളറ്റ് ഫ്രൂഫ് കാറിലാണ് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തുക. 12.45 ന് ഗുരുവായൂരിലും തുടര്‍ന്ന് മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലുമെന്ന രീതിയിലാണ് ദര്‍ശനം ക്രമപ്പെടുത്തിയിട്ടുള്ളത്. തിരികെ ശ്രീവത്സത്തിലെത്തി ഒന്നരയോടെയാണ് മടക്കം. രാഷ്ട്രപതിയുടെ ദര്‍ശനത്തിന്റെ ഭാഗമായി ഭക്തജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെയുത്തിയിട്ടുണ്ട്.

ക്ഷേത്രലെത്തുന്നതിന് അര മണിക്കൂര്‍ മുമ്പ് നിയന്ത്രണം നിലവില്‍ വരും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഗുരുവായൂരും പരിസര ഭാഗങ്ങളും കനത്ത സുരക്ഷാവലയത്തിലാണ്. അരിയന്നൂര്‍ മുതല്‍ ശ്രീവത്സം ഗസ്റ്റ് ഹൗസ് വരെയുള്ള ആറു കിലോമീറ്റര്‍ റോഡിനിരുവശത്തും ബാരിക്കേഡുകളും പ്രധാന ജങ്ഷനുകളില്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

Ramnath Kovind

ഹെലിപ്പാഡിലിറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് അരിയന്നൂര്‍ വഴിയുള്ള വാഹന ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകും. സഞ്ചാര പാതയിലെ ഒട്ടുമിക്ക ഭാഗങ്ങളിലും റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ടാറിങ് നടത്തിയിട്ടുണ്ട്. വഴി വാണിഭ നിയന്ത്രണവും തുടര്‍ന്നുവരുന്നു. റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരങ്ങളെല്ലാം നേരത്തെ മുറിച്ചു മാറ്റിയിട്ടുണ്ട്. ക്ഷേത്രത്തിനകത്തും പുറത്തും കര്‍ശന പരിശോധനയും നടത്തി.

അതേസമയം രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ചൊവാഴ്ച്ച രാവിലെ എട്ടുമുതലാണ് നിയന്ത്രണം. ജില്ലാ ആശുപത്രി ജങ്ഷനില്‍നിന്ന് ഈസ്റ്റ്‌ഫോര്‍ട്ട്-മണ്ണുത്തി ഭാഗത്തേക്കു വാഹന പ്രവേശനം ഉണ്ടായിരിക്കില്ല. ഈ 'ാഗത്ത് പാര്‍ക്കിങ്ങും അനുവദിക്കില്ല. ഹൈറോഡ് ടു വേ ആക്കി.ചെറുവാഹനങ്ങള്‍ മനോരമ ജങ്ഷന്‍ വഴി ഇറക്കിവിടും. ചെമ്പുക്കാവ് ജങ്ഷന്‍, കൃഷ്ണന്‍ നായര്‍ സ്റ്റുഡിയോ ജംഗ്ഷന്‍, സേക്രഡ്ഹാര്‍ട്ട് ജങ്ഷന്‍, പാലക്കല്‍അങ്ങാടി, അപ്പം അങ്ങാടി ജങ്ഷന്‍, ബെന്നറ്റ് റോഡ്, ഇയ്യുണ്ണി റോഡ്, പള്ളിക്കുളം റോഡ് ജങ്ഷന്‍, പി.സി. തോമസ് ജങ്ഷന്‍, അരിയങ്ങാടി ജങ്ഷന്‍, രാരീരം റോഡ് ജങ്ഷന്‍ എന്നീ റോഡുകളില്‍നിന്നും സെന്റ് തോമസ് കോളജ് റോഡിലേക്ക് ഒരു വാഹനങ്ങള്‍ക്കും പ്രവേശനം ഉണ്ടാകില്ല.

രാഷ്ട്രപതിയുടെ തൃശൂര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാക്രമീകരണമൊരുക്കി. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നായി 3000 ഓളം പോലീസുകാരെയാണ് വിവിധ കേന്ദ്രങ്ങളിലേക്കു വിന്യസിക്കുന്നത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളില്‍ പ്രത്യേക സുരക്ഷയ്ക്കായി ബാരിക്കേഡുകള്‍ നിര്‍മിച്ചു. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ താത്ക്കാലികമായി ടാറിങ് നടത്തുന്നുണ്ട്. ഇതിന്റെ പണികള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ്. മഴ വില്ലനായതോടെയാണ് പണികള്‍ നീണ്ടത്. സെന്റ്‌തോമസ് കോളജ് നൂറാം വാര്‍ഷികാഘോഷം ഇന്നു രാവിലെ 11 ന് ഉദ്ഘാടനം ചെയ്തശേഷം ഉച്ചയ്ക്ക് 12.30 ന് രാഷ്ട്രപതി ഗുരുവായൂരിലെത്തും.

ക്ഷേത്രത്തിനകത്ത് ദര്‍ശനം നടത്തിയശേഷം ഉച്ചകഴിഞ്ഞ് 2.45 ന് ഡല്‍ഹിയിലേക്കു തിരിക്കും. സന്ദര്‍ശനത്തിനു മുന്നോടിയായി ഹെലികോപ്ടറുകളുടെ ട്രയല്‍ റണ്‍ നടത്തി. കൊച്ചിയില്‍ നിന്നു ഹെലികോപ്ടറില്‍ കുട്ടനെല്ലൂരിലാണ് എത്തുക. അവിടെ നിന്നു റോഡുമാര്‍ഗം തൃശൂരിലെത്തും. തിരികെ കുട്ടനെല്ലൂരില്‍ കാറിലെത്തുന്ന അദ്ദേഹം ഹെലികോപ്ടറില്‍ ഗുരുവായൂരിലേക്കു പോകും. ശ്രീകൃഷ്ണ കോളജിലാണ് ഹെലിപാഡ് സജീകരിച്ചിട്ടുള്ളത്. അസി. ലഫ്.കമാന്‍ഡന്റ് കാര്‍ത്തികിന്റെ നേതൃത്വത്തിലായിരുന്നു ട്രയല്‍റണ്‍.

Thrissur
English summary
Thrissur Local News:President will visit Guruvayoor temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X