തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭിന്നശേഷിക്കാരനായ മകനെ ചികിത്സിക്കാന്‍ കൂടുതല്‍ കൂലി കിട്ടുന്ന ജയിലിലേക്ക് മാറ്റണമെന്ന് തടവുകാരന്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: എണ്‍പത് ശതമാനം വൈകല്യവും ഗുരുതരരോഗവും ബാധിച്ച മകന് വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ കൂടുതല്‍ കൂലി ലഭിക്കുന്ന തുറന്ന ജയിലേക്ക് മാറ്റണമെന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റെ പരാതിയില്‍ കമ്മിഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ഹാജരാക്കാത്ത വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ആഗസ്റ്റ് 20നു നടക്കുന്ന സിറ്റിങ്ങില്‍ നേരിട്ട് ഹാജരാകണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.

സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന തോമസിന്റെ പരാതിയിലാണ് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവ്. ജയില്‍ ഡി.ജി.പിയില്‍നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാരനു നല്‍കി പ്രതികരണം അറിയിക്കാന്‍ കമ്മിഷന്‍ ജയില്‍ സൂപ്രണ്ടിന് മേയ് അഞ്ചിനും ജൂണ്‍ നാലിനും നിര്‍ദേശം നല്‍കിയിരുന്നു. പ്രതികരണമോ വിശദീകരണമോ ലഭിച്ചില്ല.

Thrissur


കമ്മിഷന്‍ മുമ്പാകെ ഫയല്‍ ചെയ്യുന്ന പരാതിയിലുള്ള സ്വാഭാവിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുവേണ്ടിയാണ് മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ ജയില്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയത്. തടവുകാരന് സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയതായോ റിപ്പോര്‍ട്ട് നല്‍കിയിട്ടും പ്രതികരണം നല്‍കാന്‍ പരാതിക്കാരന്‍ വിസമ്മതിച്ചതായോ വിവരമില്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.

ജയില്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ ഇടുക്കി ജില്ലാ പ്രൊബേഷന്‍ ഓഫീസ് പരാതിക്കാരന് അനുകൂലമായും ജില്ലാ പോലീസ് മേധാവി പ്രതികൂലമായും റിപ്പോര്‍ട്ട് നല്‍കിയത് കാരണമാണ് പരോള്‍ അനുവദിക്കാന്‍ കഴിയാത്തതെന്ന് പറയുന്നു. സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ എങ്ങനെ നല്‍കിയെന്നു വിലയിരുത്തണമെന്നു കമ്മിഷന്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് ജയില്‍ മേധാവി ഓഗസ്റ്റ് 31നു മുമ്പ് കമ്മിഷന് അയച്ചുതരണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടു. ഉത്തരവ് തടവുകാരനായ തോമസിനും ജയില്‍ ഡി.ജി.പിക്കും ജയില്‍ സൂപ്രണ്ടിനും അയച്ചുകൊടുക്കാനും നിര്‍ദേശമുണ്ട്. കേസ് ഓഗസ്റ്റ് 20നു തൃശൂര്‍ റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.

Thrissur
English summary
Thrissur Local News about prosiner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X