തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മദ്യപിച്ച് ഡ്രൈവിങ്, കണ്ടക്ടർ ലൈസൻസുമില്ല, സ്വകാര്യ ബസുകളിൽ ജീവനക്കാരുടെ അഴിഞ്ഞാട്ടം!

  • By Desk
Google Oneindia Malayalam News

മുളങ്കുന്നത്തുകാവ്: ബസ് ജീവനക്കാര്‍ മദ്യപിച്ചുകൊണ്ട് ജോലിക്ക് വരുന്നതായ പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് നടത്തിയ പരിശോധനയില്‍ ഒരു ഡ്രൈവറെ പിടികൂടി. രണ്ടുപേര്‍ക്ക് കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തി. മെഡിക്കല്‍ കോളജ് - തൃശൂര്‍ റൂട്ടിലെ ചില ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ എന്നിവര്‍ സ്ഥിരമായി മദ്യപിച്ചാണ് എത്തുന്നതെന്നും യാത്രക്കാരോട് മോശമായി പെരുമാറുന്നുവെന്ന് യാത്രക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് എസ്.ഐ. അരുണ്‍ഷായുടെ നേതൃത്വത്തിലുള്ള പോലീസ് പരീശോധന ആരംഭിച്ചത്.

<strong>ദാദയെ അനുസ്മരിപ്പിച്ച് ജയമാഘോഷം... കര്‍ണാടകയില്‍ ഷര്‍ട്ടൂരി ആഘോഷവുമായി ബിജെപി സ്ഥാനാര്‍ത്ഥി</strong>ദാദയെ അനുസ്മരിപ്പിച്ച് ജയമാഘോഷം... കര്‍ണാടകയില്‍ ഷര്‍ട്ടൂരി ആഘോഷവുമായി ബിജെപി സ്ഥാനാര്‍ത്ഥി

രാവിലെ ആറുമുതല്‍ തന്നെ പരിശോധന ആരംഭിച്ചു. ബ്രീത്ത് അനലൈസര്‍ യന്ത്രം ഉപയോഗിച്ചുള്ള പരിശോധനയില്‍ ആരംഭത്തില്‍ മദ്യപിച്ചവരെ കണ്ടെത്തുവാന്‍ സാധിച്ചില്ല. പിന്നീട് ചിലരെ പിടികൂടാന്‍ സാധിച്ചു. ചില ജീവനക്കാര്‍ ബസ് പാതി വഴിയില്‍ നിര്‍ത്തി ഇറങ്ങി പോയതായി പറയുന്നു.

Thrissur

മറ്റു ജീവനക്കാര്‍ ആശുപത്രിക്ക് മുന്നില്‍ പോലീസിന്റെ പരിശോധന നടക്കുന്ന വിവരം അറിയിച്ചതാണ് ഇതിനു കാരണം. രാത്രിയിലും പരിശോധന നടത്തിയെങ്കിലും രാവിലത്തെ പരിശോധനാവിവരം അറിഞ്ഞതുകൊണ്ട് ചില ഡ്രൈവര്‍മാര്‍ മുന്‍കരുതല്‍ എടുത്തിരുന്നു.

Thrissur
English summary
Thrissur Local News about bus driver arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X