തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മരണത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണം; മൃതദേഹവുമായി വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: യുവാവിന്റെ മരണത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മൃതദേഹവുമായി ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. ചായ്പന്‍കുഴി മാതൃക ഫോറസ്റ്റ് ഓഫീസാണ് ഇന്നലെ ഉച്ചയ്ക്കു നാട്ടുകാര്‍ ഉപരോധിച്ചത്. രണ്ടുകൈ സ്വദേശി കൈനിക്കര സന്തോഷാണു മരിച്ചത്. കൊന്നക്കുഴി ഫോറസ്റ്റര്‍ രവീന്ദ്രന്‍ കേസുമായി ബന്ധപ്പെട്ടു വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണിതെന്നാണ് ആരോപണം.

പികെ ശശി കുറ്റക്കാരനെന്ന് കണ്ടാല്‍ വെറുതേ വിടില്ലെന്ന് എംഎം മണി; പരാതി പോലീസിലും നല്‍കാം

വ്യാഴാഴ്ച വൈകിട്ടാണു സന്തോഷിനെ ബസ് സ്‌റ്റോപ്പിനടുത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കാതെ മൃതദേഹം നീക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി നാട്ടുകാര്‍ പ്രദേശത്ത് തടിച്ച് കൂടിയിരുന്നു. അടുത്ത ദിവസം നടപടിയുണ്ടെകുമെന്ന ഉറപ്പില്‍ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. വെള്ളിയാഴ്ച രാവിലെയും നടപടിയുണ്ടായില്ല. രോഷാകുലരായ നാട്ടുകാര്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹവുമായി ആംബലന്‍സില്‍ ചായ്പന്‍കുഴി മാതൃക വനം വകുപ്പ് ഓഫീസിലെത്തി. വിവരമറിഞ്ഞ് ചാലക്കുടി ഡി.എഫ്.ഒ: സി.വി. പ്രസാദും സ്ഥലത്തെത്തി.

Santhosh death


വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി ഡി.എഫ്.ഒ. ചര്‍ച്ച നടത്തിയെങ്കിലും ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം തനിക്കില്ലെന്നും ബന്ധപ്പെട്ടവരെ വിവരം അറിയിക്കാമെന്നും ഡി.എഫ്.ഒ. സമരക്കാരെ അറിയിച്ചു. തൃപ്തരാകാതെ നാട്ടുകാര്‍ ആംബുലന്‍സില്‍ നിന്നും മൃതദേഹം ഓഫീസ് വരാന്തയില്‍ കെണ്ടുവച്ച് ഉപരോധ സമരം ശക്തമാക്കി. മേലുദ്യോഗസ്ഥരുടെ തീരുമാനം അറിഞ്ഞതിന് ശേഷം മൃതദേഹം എടുത്തുകൊണ്ട് പോകാമെന്നും അതുവരെ മൃതദേഹം ഇവിടെയിരിക്കട്ടെയെന്ന നിലപാട് നാട്ടുകാര്‍ എടുത്തതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെട്ടിലായി. ഇതിനിടെ ആംബുലന്‍സും നാട്ടുകാരും ഓഫീസില്‍ നിന്നും പോവുകയും ചെയ്തു.

ഇതോടെ ചര്‍ച്ച സജീവമായി. ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തനിക്കധികാരമില്ലെന്ന് ഡി.എഫ്.ഒ:വീണ്ടും ആവര്‍ത്തിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ജനവികാരവും സി.സി.എഫിന് ഉടന്‍ സമര്‍പ്പിക്കുമെന്നും 24മണിക്കൂറിനുള്ളില്‍ നടപടിയുണ്ടാക്കാമെന്നും ഡി.എഫ്.ഒ.സമരക്കാര്‍ക്ക് ഉറപ്പ് നല്കി. ഈ ഉറപ്പ് സമരക്കാര്‍ അംഗീകരിച്ചു. ഇതോടെയാണ് പ്രശ്‌നത്തിന് അയവ് വന്നത്. തുടര്‍ന്ന് ആംബുലന്‍സില്‍ മൃതദേഹവുമായി നാട്ടുകാര്‍ തിരിച്ചുപോയി. ചാലക്കുടി ഡി.വൈ.എസ്.പി: സി.ആര്‍.സന്തോഷ്, വെള്ളിക്കുളങ്ങര എസ്.ഐ:സലീഷ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Thrissur
English summary
Thrissur Local News about protest against forest officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X