ഇനി യാത്ര സുഗമം... റോഡിലെ തടസം മാറ്റി പുത്തന്‍കാട് റൂട്ടില്‍ ബസ് സര്‍വീസ് തുടങ്ങി
തൃശൂര്‍: പുത്തൂര്‍ - പുത്തന്‍കാട്- മാന്ദാമംഗലം റൂട്ടില്‍ ഇന്നലെ മുതല്‍ സ്വകാര്യബസുകളടക്കമുള്ള വാഹനങ്ങള്‍ ഓടിത്തുടങ്ങി. 20 ദിവസമായി പുത്തന്‍കാട് റൂട്ടില്‍ വാഹനഗതാഗതം മുടങ്ങിക്കിടക്കുകയായിരുന്നു. ഇടതുകര കനാല്‍ ബണ്ട് പൊട്ടിയും മണ്ണിടിച്ചില്‍ മൂലവും രണ്ട് വീടുകള്‍ തകര്‍ന്ന് റോഡിലേക്ക് ഒലിച്ചുവന്നതുമൂലം റോഡില്‍ മണ്ണുംകല്ലും നിറഞ്ഞ് കാല്‍നടപോലും പറ്റാത്തവിധം തകരാറിലാവുകയും ടാറിങ് റോഡ് നാലിടങ്ങളില്‍ വിള്ളല്‍ രൂപപ്പെടുകയും ചെയ്തതോടെ പൊതുമരാമത്ത് വകുപ്പ് ഇതുവഴിയുള്ള വാഹനയാത്ര തടസപ്പെടുകയായിരുന്നു.
ദിവസങ്ങള്‍ക്കുശേഷം കലക്ടറുടെയും എം.എല്‍.എ യുടെയും ഇടപെടലോടെയാണ് കഴിഞ്ഞ ദിവസം വിള്ളല്‍ കണ്ട റോഡില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി കൊടുക്കുകയും ചെയ്തത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ഒറ്റവരി ഗതാഗതത്തിന് അനുമതി നല്‍കാമെന്ന് അറിയിച്ചത്. റോഡിലെ വിള്ളല്‍ കണ്ട ഭാഗത്ത് ടാറിങ് പൊളിച്ചുമാറ്റി അധികൃതര്‍ പരിശോധിച്ചു.

ആഴത്തിലുള്ള വിള്ളല്‍ കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കല്ലുകള്‍കൊണ്ട് ഈ ഭാഗം ബലപ്പെടുത്തുകയും റോഡിലെ മണ്ണ് മാറ്റുകയും ചെയ്തതോടെ പരീക്ഷണാടിസ്ഥാനത്തില്‍ ഒറ്റവരി ഗതാഗതത്തിന് അനുമതി കൊടുത്തതോടെ കഴിഞ്ഞ ദിവസം വൈകിട്ടോടെ വാഹനങ്ങള്‍ ഓടിത്തുടങ്ങി. 60 മീറ്റര്‍ ഭാഗമാണ് തകര്‍ന്നിട്ടുള്ളത്. ഒറ്റവരി ഗതാഗതത്തിന് വഴിയൊരുക്കുകയും ബാക്കി ഭാഗം വീപ്പകള്‍ വച്ച് തടസപ്പെടുത്തുകയും ചെയ്തു. സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങള്‍ ഓടിത്തുടങ്ങിയതോടെ വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ക്ക് ആശ്വാസമായി.












Click it and Unblock the Notifications