തൃശ്ശൂരിലേക്ക് രക്ഷാപ്രവർത്തനത്തിന് 12 ആർമി ബോട്ടുകൾ കൂടി എത്തും; പുതുതായി 4 ഹെലികോപ്ടറുകളും...
തൃശ്ശൂർ: ശനിയാഴ്ച മുതല്‍ ചാലക്കുടിയിലേക്ക് 12 ആര്‍മി ബോട്ടുകളും, 4 ഹെലികോപ്ടറുകളും. രക്ഷാപ്രവര്‍ത്തനത്തിനായി എത്തിക്കുമെന്ന് മുഖ്യമന്ത്രി. ചാലക്കുടിയില്‍ 5550 പേരെ വെള്ളിയാഴ്ച രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി.കേരളത്തില്‍ മഴയുടെ തീവ്രത കുറയും. മഴ മൂന്നു ദിവസം കൂടി തുടരുമെങ്കിലും അതിതീവ്ര മഴ ഉണ്ടാകില്ലെന്ന് കാലാവസ്ഥാ കേന്ദ്രം.
ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് 8 ബാച്ച് കേന്ദ്ര ദുരന്ത നിവാരണസേന. തൃശ്ശൂര്‍ ദേശീയപാതയില്‍ വെള്ളക്കെട്ട്. പാലിയേക്കര ടോള്‍ പ്ലാസ വെള്ളത്തില്‍ മുങ്ങി. ചാലക്കുടി ടൗണും മുരിങ്ങൂര്‍ മേല്‍പ്പാലവും വെള്ളത്തില്‍ മുങ്ങി.

ചാലക്കുടി കുണ്ടൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി. 5000 പേര്‍ താമസിച്ചിരുന്ന ക്യാമ്പിലാണ് വെള്ളം കയറിയത്. പാവറട്ടി പാങ്ങ് തിരുനെല്ലൂരില്‍ 2 വീടുകള്‍ തകര്‍ന്നു. തൃശൂര്‍ പൂത്തോളില്‍ 2 വീടുകള്‍ തകര്‍ന്നു. ആളപായമില്ല. മരുതൂര്‍ കല്ലടിമൂലയില്‍ 2 വീടുകള്‍ തകര്‍ന്നു. ചൂണ്ടല്‍ - കേച്ചേരി റോഡിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. റോഡില്‍ വിള്ളല്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഗതാഗതം നിര്‍ത്തിവെച്ചത്.
ശനിയാഴ്ച വരെ മിക്ക തീവണ്ടി സര്‍വീസുകളും റദ്ദാക്കി. തൃശൂല്‍ ജില്ലയില്‍ പെട്രോള്‍ -ഡീസല്‍ വില്പനയ്ക്ക് നിയന്ത്രണം.ചാലക്കുടി സെന്റ് ജെയിംസ് അക്കാദമിയില്‍ രക്ഷാപ്രവര്‍ത്തകരെ കാത്ത് 200-ഓളം പേര്‍. അധികാരികള്‍ അടിയന്തിരമായി ഇടപെടണമെന്ന് കെട്ടിടത്തില്‍ കുരുങ്ങി കിടക്കുന്നവരുടെ അഭ്യര്‍ത്ഥന.ചാലക്കുടി മേലൂര്‍ ശാന്തിപുരത്ത് 6 പേരുടെ നില അതീവഗുരുതരം. 80 വയസ് പിന്നിട്ടവര്‍ വൈദ്യസഹായത്തിനായി അഭ്യര്‍ത്ഥിക്കുന്നു. ഫോണ്‍ -80 75 65 94 46.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications