തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങിനെത്തി മോഷണം: പ്രതി തൃശൂരില്‍ പിടിയില്‍, മേല്‍ക്കൂര പൊളിച്ച് മോഷണം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അത്താണിക്കലിലെ എംസ്പോട്ട് എന്ന മൊബൈൽ ഷോപ്പിന്റെ മേൽക്കൂര പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിലായി. പൂവാട്ടുപറമ്പ്ഷാ കല്ലേരി കുറ്റിപ്പറമ്പത്ത് നവാസ് എന്ന അബ്ബാസ് (35) ആണ് പിടിയിലായത്. എലത്തൂർ എസ് ഐ ധനഞ്ജയദാസും അസിസ്റ്റൻറ് പോലീസ് കമ്മീഷണർ (നോർത്ത് ) പ്രഥ്വിരാജന്റെ നേത്യത്വത്തിലുള്ള സ്ക്വാഡും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്.

കഴിഞ്ഞ ആറിന് രാത്രിയാണ് ഇർഫാന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ ഷോപ്പിൽ നിന്നും വിൽപ്പനയ്ക്ക് വെച്ച 16 മൊബൈൽ ഫോണുകളും 10 വാച്ചുകളും മൊബൈൽ ഫോൺ ആക്സസറീസും കളവ് പോയത്. കക്കൂസ് ടാങ്ക് ക്ലീനിംഗ് തൊഴിലാളിയായ പ്രതി പകൽ സമയത്ത് ഷോപ്പും പരിസരവും നോക്കിവെച്ച് രാത്രി വന്ന് മോഷണം നടത്തുകയായിരുന്നെന്ന് അന്വേഷണത്തിൽ പൊലീസ് പറഞ്ഞു.

robberycase

പ്രതിയുടെ വീട്ടിൽ നിന്നും തൊണ്ടിമുതലുകളായ എട്ട് മൊബൈൽ ഫോണുകളും രണ്ട് ടാബുകളും പോലീസ് കണ്ടെടുത്തു. മറ്റ് മുതലുകൾ കണ്ടെടുക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി കോടതിയിൽ അപേക്ഷ നൽകുമെന്ന് പോലീസ് അറിയിച്ചു. എസ് ഐ ധനഞ്ജയദാസിനെ കൂടാതെ എസ്ഐ രാധാകൃഷ്ണൻ, മുഹമ്മദ് ഷാഫി.എം, സജി എം, അഖിലേഷ് പി., ഷാലു എം., പ്രപിൻ കെ, ശ്രീജിത്ത് എം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Thrissur
English summary
Thrissur Local News robbery case accysed arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X