തൃശൂില്‍ ആളില്ലാത്ത വീടുകളില്‍ മോഷണവും തീവെയ്പും!! കടയും വീടും കുത്തിത്തുറന്ന് മോഷണം, ഭീതി!!!
തൃശൂര്‍: കുന്നംകുളം കേച്ചേരി ജങ്ക്ഷനിലെ ആളൂര്‍ റോഡിലെ ഉഷ മെഡിക്കല്‍സ് കുത്തിതുറന്ന് 70,000 രൂപ മോഷ്ടിച്ചു. പെരുമണ്ണ് സെന്ററിനു സമീപത്തെ ലൂന ഹസിയുടെ അടച്ചിട്ട വീടിന്റെ മുന്‍വശത്തെരണ്ടു ജനാലുകള്‍ അജ്ഞാതര്‍ പെട്രോളൊഴിച്ച് തീവെച്ച് കത്തിച്ചു.
ഇന്നലെ രാവിലെ മെഡിക്കല്‍ ഷോപ്പ് തുറക്കാനെത്തി ജീവനക്കാരാണ് ഷോപ്പ് കുത്തിതുറന്ന നിലയില്‍ കണ്ടത്. അകത്തെ പരിശോധനയിലാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. മുന്‍വശത്തെ ഗ്രില്ലിന്റെ പൂട്ടു പൊളിച്ച് വാതില്‍ തകര്‍ത്ത ശേഷമാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. അകത്തെ ക്യാഷ് കൗണ്ടര്‍ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്. മെഡിക്കല്‍ ഷോപ്പിനു പുറത്തും അകത്തും സ്ഥാപിച്ച സിസിടിവിയില്‍ മോഷ്ടാവിന്റെയും മോഷണത്തിന്റെയും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഷര്‍ട്ടും മുണ്ടും ധരിച്ച് അതിനു മുകളില്‍ മഴക്കോട്ടും തല തോര്‍ത്തും ഉപയോഗിച്ച് മറച്ച നിലയിലാണ് മോഷ്ടാവിന്റെ ചിത്രം കാണുന്നത്. പുലര്‍ച്ചെ 1.30 നും 2.30 നുമാണ് ചിത്രങ്ങള്‍ ദൃശ്യമാകുന്നത്. സംഭവമറിഞ്ഞ് പോലീസും വിരലടയലാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഒരാള്ച മുമ്പ് കേച്ചേരിയിലെ വിവിധ കടകളില്‍ മോഷണശ്രമം നടന്നിരുന്നു.

പെരുമണ്ണ് സെന്ററിനു സമീപം താമസിക്കുന്ന ലൂന ആസിയും കുടുംബവും ഗള്‍ഫിലാണ് താമസം. ഉമ്മ മാത്രമെ വീട്ടിലുണ്ടാകാറുള്ളു. രാത്രിയില്‍ ബന്ധു വീടുകളിലാണ് ഉമ്മ കിടന്നുറങ്ങാറുള്ളത്. ഇന്നലെ രാവിലെ ഉമ്മ വീട്ടിലെത്തിയപ്പോഴാണ് അടച്ചിട്ട വീടിന്റെ മുന്‍വശത്തെ രണ്ടു ജനലുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്തു.












Click it and Unblock the Notifications