Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഗീത നാടക അക്കാദമി പ്രഫഷണല്‍ നാടകമത്സരം 23 മുതല്‍

തൃശൂര്‍: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രഫഷണല്‍ നാടകമത്സരം ജൂലൈ 23 ന് സംഗീത നാടക അക്കാദമി കെ.ടി. മുഹമ്മദ് സ്മാരക തിയേറ്ററില്‍ പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷത വഹിക്കും. സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, നിര്‍വാഹകസമിതി അംഗം വി.ടി. മുരളി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് അങ്കമാലി അക്ഷയയുടെ ആഴം അരങ്ങേറും. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് ഒന്നുവരെ എല്ലാ ദിവസവും വൈകിട്ട് 6.30 നാണ് നാടകങ്ങള്‍ ആരംഭിക്കുന്നത്.

thrissur-map-0

ജൂലൈ 24 ന് കെ.പി.എ.സി. കായംകുളത്തിന്റെ ഈഡിപ്പസ്, 25 ന് തിരുവനന്തപുരം സംഘകേളിയുടെ ഒരുനാഴിമണ്ണ്, 26 ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ കരുണ, 27 ന് കണ്ണൂര്‍ സംഘചേതനയുടെ കോലം, 28 ന് തിരുവനന്തപുരം സൗപര്‍ണികയുടെ നിര്‍ഭയ, 29 ന് തിരുവനന്തപുരം അക്ഷരകലയുടെ രാമാനുജന്‍ തുഞ്ചത്ത് എഴുത്തച്ഛന്‍, 30 ന് ഓച്ചിറ സരിഗയുടെ രാമേട്ടന്‍, 31 ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി, ഓഗസ്റ്റ് ഒന്നിന് കൊച്ചിന്‍ സംഘവേദിയുടെ വാക്ക് പൂക്കും കാലം എന്നീ നാടകങ്ങളാണ് മത്സരത്തില്‍ അവതരിപ്പിക്കപ്പെടുന്നതെന്ന് അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+