തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ ദേശീയപാതയില്‍ അപകടപരമ്പര: അഞ്ചുപേര്‍ക്ക്‌ പരിക്ക്, അപകടം തളിക്കുളത്തും ഏങ്ങണ്ടിയൂരിലും!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ദേശീയപാതയിലുണ്ടായ വ്യത്യസ്‌ത അപകടങ്ങളില്‍ അഞ്ചുപേര്‍ക്ക്‌ പരുക്ക്‌. ദേശീയപാതയില്‍ തളിക്കുളം പത്താംകല്ലിലും ഏങ്ങണ്ടിയൂര്‍ അഞ്ചാംകല്ലിലുമാണ്‌ അപകടമുണ്ടായത്‌. തളിക്കുളം പത്താംകല്ലില്‍ കെ.എസ്‌ആര്‍ടി.സി. ബസിനു പുറകില്‍ ഇന്നോവ കാറിടിച്ചു. അപകടത്തില്‍ നാലു പേര്‍ക്ക്‌ പരുക്കേറ്റു. ബസ്‌ യാത്രിക വാടാനപ്പള്ളി ബീച്ച്‌ പണിക്കവീട്ടില്‍ ഷാജിത (48), കാര്‍ യാത്രികരായ തിരൂര്‍ പരുത്തിക്കാലയില്‍ റോഷന്‍ (20), സഹദ്‌ (18), രാഹുല്‍ (19) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്. ഇവരെ തൃപ്രയാര്‍ ആക്‌ട്‌സ്‌ പ്രവര്‍ത്തകര്‍ ഏങ്ങണ്ടിയൂര്‍ എം.ഐ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂരില്‍നിന്നും എറണാകുളത്തേക്ക്‌ പോകുകയായിരുന്ന ബസ്‌ പത്താംകല്ല്‌ സ്‌റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ പുറകില്‍നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു.

ഏങ്ങണ്ടിയൂര്‍ അഞ്ചാംകല്ല്‌ ദേശീയപാതയില്‍ നിയന്ത്രണംവിട്ട മിനി ടെമ്പോ മരത്തിലിടിച്ചാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ ഒരാള്‍ക്ക്‌ പരുക്കേറ്റു. ഡ്രൈവര്‍ അയ്യമ്പടി പാലപ്പെട്ടി മണിലാലിനാണ്‌ (48) പരുക്ക്‌. കാലിനു സാരമായി പരുക്കേറ്റ ഇയാളെ വാടാനപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ന്ന്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം. ചേറ്റുവയിലെ കല്യാണ മണ്ഡപത്തിലേക്ക്‌ പോകുകയായിരുന്ന വാഹനമാണ്‌ അപകടത്തില്‍പ്പെട്ടത്‌.

accident-1


വാഹനത്തിനുള്ളില്‍പ്പെട്ട ഡ്രൈവറെ രക്ഷപ്പെടുത്തുന്നതിനു നാട്ടുകാര്‍ അഗ്‌നി രക്ഷാസേന നാട്ടിക യൂണിറ്റില്‍ അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന്‌ പരാതിയുണ്ട്‌. ഹൈവേ പോലീസും നാട്ടുകാരും ആക്‌ട്‌സ്‌ പ്രവര്‍ത്തകരും ഒന്നര മണിക്കൂര്‍ പണിപ്പെട്ട്‌ രണ്ടരയോടെ ടെമ്പോ വെട്ടിപ്പൊളിച്ചാണ്‌ പരുക്കേറ്റയാളെ പുറത്തെടുത്തത്‌. അതേസമയം 1.50നാണ്‌ അപകടവിവരം തങ്ങള്‍ അറിഞ്ഞതെന്നും അവിടെ എത്തുമ്പോള്‍ ഹൈവേ പോലീസ്‌ റോപ്പ്‌ ഉപയോഗിച്ച്‌ വാഹനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചെന്നും അഗ്‌നി രക്ഷാസേന അറിയിച്ചു. സംഭവത്തില്‍ ഗീതാ ഗോപി എം.എല്‍.എ. സ്‌റ്റേഷന്‍ ഫയര്‍ ഓഫീസറോട്‌ വിശദീകരണം തേടി.

Thrissur
English summary
Thrissur local news series of accidents in Anjamkallu national high way.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X