മാവോയിസ്റ്റ് നേതാവ് ഷൈനയ്‌ക്ക് ജാമ്യം: മൂന്ന് വര്‍ഷമായി കോയമ്പത്തൂര്‍ ജയിലില്‍!
തൃശൂര്‍: മൂന്നുവര്‍ഷമായി കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് ഷൈനയ്‌ക്ക് ജാമ്യം ലഭിച്ചു. വിവിധ കോടതികളിലായി 17കേസുകളാണ് ഷൈനയ്‌ക്കെതിരേ ചുമത്തിയിരുന്നത്. എല്ലാ കേസുകളിലും കോടതികളില്‍നിന്ന് ജാമ്യം ലഭിച്ചു. മറ്റ് തടസങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ശനിയാഴ്ചയോ ഞായറാഴ്ചയോ കോയമ്പത്തൂര്‍ ജയിലില്‍നിന്ന് ഷൈനയ്‌ക്ക് പുറത്തിറങ്ങാനാകും. അതേസമയം ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് പോലീസ് ക്യൂബ്രാഞ്ച് സുപ്രീംകോടതിയെ സമീപിക്കാനും നീക്കമുണ്ട്.

2015മേയിലാണ് ഷൈനയും ഭര്‍ത്താവും സി.പി.ഐ. മാവോയിസ്റ്റ് പോളിറ്റ് ബ്യൂറോ അംഗവുമായ രൂപേഷും പോലീസ് പിടിയിലായത്. അമ്മ നഫീസ അസുഖ ബാധിതയായതിനെ തുടര്‍ന്ന് ഷൈന പലപ്പോഴായി മൂന്നുമണിക്കൂര്‍ വീതം പരോളില്‍ വലപ്പാട്ടെ വീട്ടില്‍ പോലീസ് സുരക്ഷയില്‍ എത്തിയിരുന്നു. ഒരുതവണ രൂപേഷും മൂന്നുമണിക്കൂര്‍ ജാമ്യത്തില്‍ വലപ്പാട്ടെത്തുകയുണ്ടായി. രൂപേഷിനും ജാമ്യം ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. 49കേസുകളാണ് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന അദ്ദേഹത്തിനെതിരേയുള്ളത്.












Click it and Unblock the Notifications