Get Updates
Get notified of breaking news, exclusive insights, and must-see stories!

എഫ്സി കേരളയുടെ രാജ്യത്തെ മൂന്നാമത്തെ സോക്കര്‍ സ്‌കൂള്‍ സെന്റര്‍ ആരംഭിച്ചു: സെന്റര്‍ തൃശൂരില്‍!

തൃശൂര്‍: എഫ്സി കേരളയുടെ മൂന്നാമത്തെ സോക്കര്‍ സ്‌കൂള്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡണ്ടും എഫ് സി കേരള ഡയറക്ടറുമായ കെ.പി. സണ്ണി ഉദ്ഘാടനം ചെയ്തു. എഫ്.സി. കേരള ടെക്‌നിക്കല്‍ ഡയറക്ടറും മുന്‍ ഇന്ത്യന്‍ കോച്ചുമായ നാരായണമേനോന്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഡേവിസ് മൂക്കന്‍, ചീഫ് കോച്ച് ടി.ജി. പുരുഷോത്തമന്‍, മാനേജരും കോച്ചുമായ കെ.എ. നവാസ് എന്നിവര്‍ പ്രസംഗിച്ചു.


നിലവില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലും, തൃശൂര്‍ ശ്രീ കേരളവര്‍മ കോളജ് ഗ്രൗണ്ടിലുമായി നേരത്തെ ആരംഭിച്ച എഫ്.സി. കേരള സോക്കര്‍ സ്‌കൂളുകള്‍ രാജ്യത്തെ തന്നെ മികച്ച ഫുട്‌ബോള്‍ പരിശീലന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. 5വയസുമുതല്‍ 19 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് സോക്കര്‍ സ്‌കൂളില്‍ പ്രവേശനം നല്‍കുന്നത്.

soccer1


എഫ്.സി. കേരള ടെക്‌നിക്കല്‍ ഡയറക്ടറും മുന്‍ ഇന്ത്യന്‍ കോച്ചുമായ നാരായണമേനോന്റെയും, ചീഫ് കോച്ച് പുരുഷോത്തമന്റെയും, ഗോള്‍ കീപ്പിങ് കൊച്ച് ഹമീദ് കെ.കെ., കോച്ചും മാനേജരുമായ നവാസ് കെ എ എന്നിവരുടെ നേതൃത്വത്തില്‍ വിദഗ്ധരായ 15ഓളം പരിശീലകരാണ് ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

soccer2-1

നിലവില്‍ എഫ് സി. കേരളക്ക് സീനിയര്‍ ടീമിനു പുറമെ അണ്ടര്‍ 10, അണ്ടര്‍ 12, അണ്ടര്‍ 14, അണ്ടര്‍ 16 അക്കാദമി ലീഗ് ടീമുകളും അണ്ടര്‍ 13, അണ്ടര്‍ 15, അണ്ടര്‍ 18 വിഭാഗങ്ങളില്‍ ഐ ലീഗ് ടീമുകളും ഉണ്ട്. ഈ വര്‍ഷം മുതല്‍ എഫ് സി കേരള സീനിയര്‍ ടീമിന്റെ റിസേര്‍വ് ടീമും ഒരുക്കാന്‍ മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+