തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അധ്യാപകരുടെ വാക്കുകള്‍ പ്രചോദനമായി; അക്ഷയ്ക്ക് ലഭിച്ച ഗ്രാന്റ് ദുരിതാശ്വാസത്തിന്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്ന അധ്യാപകരുടെ വാക്കുകള്‍ മനസില്‍ തട്ടിയ അക്ഷയ് എന്ന പത്ത് വയസുകാരന് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. മാതാപിതാക്കളോട് ആഗ്രഹം പ്രകടിപ്പിച്ച ശേഷം തനിക്ക് സ്‌കൂളില്‍നിന്ന് കിട്ടിയ ലംപ്‌സം ഗ്രാന്റ് മുഴുവനായും അധ്യാപകര്‍ക്ക് കൈമാറി.

<br><strong><span class=സിപിഎമ്മിന് കനത്ത തിരിച്ചടി; മുതിര്‍ന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടി വഞ്ചിച്ചുവെന്ന്" title="
സിപിഎമ്മിന് കനത്ത തിരിച്ചടി; മുതിര്‍ന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടി വഞ്ചിച്ചുവെന്ന്" />
സിപിഎമ്മിന് കനത്ത തിരിച്ചടി; മുതിര്‍ന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടി വഞ്ചിച്ചുവെന്ന്

പാഞ്ഞാള്‍ കുറുപ്പന്‍തൊടി രാഗേഷിന്റെയും സിന്ധുവിന്റെയും മകനും പാഞ്ഞാള്‍ ഗവ. ഹൈസ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആര്‍.കെ. അക്ഷയ് ആണ് തനിക്ക് പഠനസഹായമായി കിട്ടിയ 1050 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത്.

Akshay

ദുരിതം അനുഭവിക്കുന്നവരെ സഹായിക്കണമെന്ന അധ്യാപകരുടെ വാക്കുകളാണ് അക്ഷയ്ക്ക് പ്രചോദനമായത്. അക്ഷയ് നല്‍കിയ തുക പ്രധാനാധ്യാപിക കുമാരി സുനി ഏറ്റുവാങ്ങി. അധ്യാപകരായ പി.ഐ. യൂസഫ്, ശ്രീജിന എന്നിവരുടെ നേതൃത്വത്തില്‍ അക്ഷയ്‌യെ അഭിനന്ദിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Thrissur
English summary
Thrissur Local News: students donate cash to CMDRF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X