തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്ധവിശ്വാസങ്ങള്‍ തടയാന്‍ നിയമം നടപ്പാക്കണം: പരിഷത്ത്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാന്‍ നിയമം നിര്‍മിക്കണമെന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. തൊടുപുഴയ്ക്കടുത്ത് കമ്പക്കാനത്തു നടന്ന കൂട്ടക്കൊലയും ഇതിന്റെ തുടര്‍ച്ചയാണ്. മതത്തിന്റെയും ജാതിയുടെയും മറപറ്റി വളരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും, അസഹിഷ്ണുത വളരുന്ന സമകാലീന ഇന്ത്യന്‍ അവസ്ഥ കൂടുതല്‍ വളക്കൂറുള്ള മണ്ണായി മാറുന്നു.

സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളും സ്ത്രീകളും കുട്ടികളുമാണ് ഇതിന്റെ ഇരകളാകുന്നതില്‍ നല്ലൊരു പങ്കും. കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും തടയുന്നതിനായി നിയമനിര്‍മാണം നടത്തണമെന്ന് അവശ്യപ്പെട്ട് വിപുലമായ ജനകീയ കണ്‍വെന്‍ഷനുകള്‍ ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയിരുന്നു.

Thrissur

തുടര്‍ന്ന് നിയമനിര്‍മാണത്തിന് വേണ്ടി വലിയ തോതില്‍ ഒപ്പുശേഖരണം നടത്തുകയും ഒരു ലക്ഷത്തിലധികം പേര്‍ ഒപ്പിട്ട നിവേദനവും മാതൃകാ ബില്ലിന്റെ കരടും അന്നത്തെ സര്‍ക്കാരിന് കൈമാറുകയും ചെയ്തു. കേരളത്തിലെ 140 എം.എല്‍.എമാര്‍ക്കും ഈ നിവേദനം സമര്‍പ്പിച്ചിരുന്നു. അതേ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമനിര്‍മാണത്തിനുള്ള ശ്രമം ആരംഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ മുഖ്യമന്ത്രിയെ പരിഷത്ത് പ്രതിനിധി സംഘം നേരിട്ട് കാണുകയും മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന നടപടികളെക്കുറിച്ച് അറിയിക്കുകയും നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കൊടുക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ ഇപ്പോള്‍ അന്ധവിശ്വാസത്തിനെതിരായ നിയമം നിലവിലുണ്ട്. ഈ മാതൃകയില്‍ കേരളത്തിലും നിയമനിര്‍മാണം നടപ്പാക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.

Thrissur
English summary
Thrissur Local News about superstition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X