തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊതുസ്ഥലത്ത് കാറിലിരുന്ന് മദ്യപാനം: പോലീസുകാരനടക്കം മൂന്നുപേര്‍ അറസ്റ്റില്‍, സംഭവം തൃശൂരില്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പൊതുസ്ഥലത്തു നിര്‍ത്തിയിട്ട കാറിലിരുന്നു മദ്യപിച്ചതിനു പിടിയിലായ പോലീസുകാരനടക്കമുള്ള മൂന്നംഗ സംഘം പോലീസ് സ്‌റ്റേഷനില്‍ നടത്തിയ അക്രമത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരുക്ക്. ഒരു പോലീസുകാരന്റെ മൊബൈല്‍ തല്ലിത്തകര്‍ത്തു. പോലീസുകാരെ ആക്രമിച്ച ആര്‍ത്താറ്റ് ചീരംകുളം സ്വദേശികളായ വള്ളിക്കാട്ടിരി പ്രദീപ് (30), തോപ്പില്‍ വീട്ടില്‍ കൃഷ്ണ സുജിത്ത് (24) എന്നിവരെയും പൊതുസ്ഥലത്ത് നിര്‍ത്തിയിട്ട കാറിലിരുന്നു മദ്യപിച്ചതിനു ഹൈവേ ഡ്യൂട്ടി പോലീസുകാരനായ ആര്‍ത്താറ്റ് ചീരംകുളം പണിക്കശേരി രാഗേഷി (23) നെയും എസ്.ഐ. യു.കെ. ഷാജഹാന്‍ അറസ്റ്റ് ചെയ്തു.

രാഗേഷിനെ ജാമ്യത്തില്‍ വിട്ടയച്ചു. മറ്റു രണ്ടുപേരെ കോടതിയില്‍ ഹാജരാക്കി. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ അര്‍ധരാത്രിയില്‍ കുന്നംകുളം സ്‌റ്റേഷനിലാണു സംഭവം. ആനായ്ക്കലില്‍ സ്‌കൂട്ടറില്‍ പോയിരുന്ന യുവതിയെ മദ്യപാനികളായ മൂന്നംഗസംഘം തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായുള്ള പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് ആര്‍ത്താറ്റ് ചീരംകുളം ക്ഷേത്രത്തിനടുത്ത് പൊതുസ്ഥലത്ത് നിര്‍ത്തിയിട്ട കാറിലിരുന്ന് മദ്യപിച്ചിരുന്ന പോലീസുകാരടക്കമുള്ള മൂന്നംഗസംഘത്തെ എസ്.ഐ. യു.കെ. ഷാജഹാനടക്കമുള്ള പോലീസ് സംഘം പിടികൂടിയത്.

drunkencase

സ്‌റ്റേഷനില്‍ കൊണ്ടുവന്നതോടെ പോലീസുകാരനടക്കമുള്ള സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. സംഘത്തിന്റെ അതിക്രമം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ സ്‌റ്റേഷന്‍ പാറാവ് ഡ്യൂട്ടി പോലീസുകാരനായ സന്ദീപ്, മറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹരികൃഷ്ണന്‍ എന്നിവരെ പ്രദീപും, കൃഷ്ണസുജിത്തും ചേര്‍ന്ന് ആക്രമിച്ചു. സന്ദീപിന്റെ മൊബൈല്‍ ഫോണ്‍ കേടുവരുത്തി. ഇരുവരും ഗവ. ആശുപത്രിയില്‍ വൈദ്യസഹായം തേടി. മദ്യലഹരിയില്‍ അഴിഞ്ഞാടി പോലീസുകാരെ ആക്രമിച്ച രണ്ടുപേരെയും പുലര്‍ച്ചെയോടെ ലോക്കപ്പിലടച്ചതോടെയാണ് അതിക്രമം അവസാനിച്ചത്. ഹൈവേ പോലീസുകാരനായ രാഗേഷിനെതിരേ വകുപ്പുതല നടപടിക്കും ശിപാര്‍ശ ചെയ്തു.

Thrissur
English summary
Thrissur Local News three arrested including policemen regarding drinking.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X