തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ താക്കീത്: അഴിമതിയും കൃത്യവിലോപവും വേണ്ട, ടിപി രാമകൃഷ്ണന്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: അഴിമതിയും കൃത്യവിലോപവും സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. എക്‌സൈസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 131 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരേ കര്‍ശനനടപടി സ്വീകരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ലഹരിമരുന്നുകളുടെ വര്‍ധിച്ച ഉപയോഗം വലിയ സാമൂഹ്യ പ്രശ്‌നമായി മാറി. ലഹരിമരുന്നുകള്‍ കുറ്റവാളികളെ സൃഷ്ടിക്കുന്നു.

സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ലഹരി മാഫിയയുടെ വേരറുക്കുകയാണ് വേണ്ടത്. ഗുണ്ടാ-ബ്ലേഡ്, പെണ്‍വാണിഭ സംഘങ്ങള്‍ ലഹരിമാഫിയയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാരെ തടയുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഇതിന് സര്‍ക്കാരിന്റെ നൂറ് ശതമാനം പിന്തുണയുണ്ടാകും.

excise-

ലഹരി മാഫിയക്കെതിരേ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രണ്ടുവര്‍ഷത്തിനിടെ പതിനൊന്നായിരത്തിലേറെ മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 42,000 ത്തിലധികം അബ്കാരികേസുകളും ഒന്നര ലക്ഷത്തിലേറെ മറ്റു കേസുകളും രജിസ്റ്റര്‍ ചെയ്തു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അതീവ ജാഗ്രത വേണമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എക്‌സൈസ് വകുപ്പിനെ ശക്തമാക്കും. പുതിയ താലൂക്കുകളില്‍ ആറിടത്ത് സര്‍ക്കിള്‍ ഓഫീസുകള്‍ അനുവദിച്ചു. 138 വനിത സിവില്‍ ഓഫീസര്‍മാരുടെ പുതിയ തസ്തിക സൃഷ്ടിച്ചു. കൂടുതല്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കികൊണ്ട്് എക്‌സൈസ് സേനയുടെ അംഗബലം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

എക്‌സൈസ് കമ്മീഷണര്‍ ഋഷി രാജ്‌സിങ്, അഡിഷണല്‍ എക്‌സൈസ് കമ്മീഷണര്‍ പി. വിജയന്‍, എക്‌സൈസ് അക്കാദമി പ്രിന്‍സിപ്പല്‍ കെ. മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിരമിക്കുന്ന അക്കാദമി പ്രിന്‍സിപ്പല്‍ കെ. മോഹനനെ മന്ത്രി ആദരിച്ചു. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എം. മനു, എന്‍. ബിജു, വി. അന്‍സാര്‍, പി.ഐ. പത്മഗിരീശന്‍, കെ.വി. ഷൈജു, സി. പ്രദീപ് എന്നിവര്‍ക്കു ഉപഹാരങ്ങള്‍ നല്‍കി. വിമുക്തി പദ്ധതിയുടെഭാഗമായി ഓഗസ്റ്റ് 12ന് കൊച്ചിയില്‍ നടക്കുന്ന മണ്‍സൂണ്‍ മാരത്തോണ്‍ പരിപാടിയുടെ പ്രചാരണ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു.

Thrissur
English summary
thrissur local news tp ramakrishnan about corruption.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X