തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അപകടത്തെക്കുറിച്ച് സമീപവാസികള്‍ അറിഞ്ഞത് പിറ്റേ ദിവസം: അച്ഛനും മകനും മരണത്തോട് മല്ലിട്ടു!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: അമ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള മണ്ണിഷ്ടികയില്‍ പണിത വീട് തകര്‍ന്നുവീണാണ് അയ്യപ്പനും മകന്‍ ബാബുവും മരണത്തിന് കീഴടങ്ങിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് നനഞ്ഞ് കുതിര്‍ന്ന ഇഷ്ടികകളും ഓടുകളും വീണ് ശ്വാസം കിട്ടാതെയാണ് ഇരുവരും മരിച്ചത്. രാത്രിയില്‍ എപ്പോഴോ സംഭവിച്ച ഈ ദുരന്തം സമീപവാസികള്‍പോലും അറിയുന്നത് നേരം പുലര്‍ന്നപ്പോഴാണ്. ഇത്രയേറെ സമയം മണ്‍കട്ടകള്‍ക്കിടയില്‍ കിടന്ന് അച്ഛനും മകനും മരണത്തോട് മല്ലടിക്കുകയായിരുന്നു.

ഈ കാലവര്‍ഷാരംഭത്തില്‍ത്തന്നെ വീടിന്റെ വരാന്തയോട് ചേര്‍ന്ന ഭാഗം ഇടിഞ്ഞുവീണിരുന്നു. മഴ കനത്തതോടെ വീടിന് ചുറ്റും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിരുന്നു. വാതിലുകളും ജനലുകളും ഇല്ലാത്ത ജീര്‍ണാവസ്ഥയിലായ ഈ കൂരയിലായിരുന്നു വയോധികനായ അയ്യപ്പന്‍ വര്‍ഷങ്ങളായി അന്തിയുറങ്ങിയിരുന്നത്. ഏതുസമയത്തും നിലംപൊത്താവുന്ന വീടാണെന്നറിഞ്ഞിട്ടും കയറിക്കിടക്കാന്‍ മറ്റൊരു മാര്‍ഗമില്ലാതെ വന്നതാണ് ഇവര്‍ മരണത്തിന് കീഴടങ്ങാന്‍ കാരണമായത്.

ധനസഹായം പ്രഖ്യാപിച്ചു

housecollapse-


ആമ്പല്ലൂരില്‍ വീടുതകര്‍ന്ന് അച്ഛനും മകനും മരിക്കാനിടയായ സംഭവത്തില്‍ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്ന് മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍ അറിയിച്ചു. മരിച്ചവര്‍ക്ക് നാലു ലക്ഷംരൂപ വീതവും പ്രകൃതിദുരന്തം, വീടു പണി എന്നിങ്ങനെ ഓരോയിനങ്ങളിലായി നാലര ലക്ഷം രൂപവരെയും പ്രത്യേകം അനുവദിക്കും. വില്ലേജ് അധികൃതരുടെ റിപ്പോര്‍ട്ടനുസരിച്ച് തുക നിശ്ചയിക്കും. മരണാനന്തര ചടങ്ങുകള്‍ക്ക് അടിയന്തര ധനസഹായമായി പതിനായിരം രൂപ പഞ്ചായത്തംഗം ബൈജുവിനെ ഏല്‍പ്പിച്ചു. ഇത് തഹസില്‍ദാരുടെ സ്വകാര്യ അക്കൗണ്ടില്‍നിന്നാണ് നല്‍കുന്നത്. ഈ തുക സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കുമ്പോള്‍ തിരിച്ചുപിടിക്കുന്ന വിധമാണ് നല്‍കിയിരിക്കുന്നത്.

Thrissur
English summary
Thrissur Local News two died in building collapse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X