കാര്‍ ബൈക്കിലിടിച്ച് രണ്ടുയുവാക്കള്‍ മരിച്ചു: മരിച്ചത് യാത്രക്കാര്‍! അപകടം കൊടുങ്ങല്ലൂരില്‍!
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. ചാവക്കാട് പുതിയവീട്ടില്‍ പരേതനായ പി.സി. ഉമ്മറിന്റെ മകന്‍ കൊടുങ്ങല്ലൂര്‍ ലോകമലേശ്വരത്ത് താമസിക്കുന്ന സമീര്‍ മുഹമ്മദ് (20), മതിലകം പുതിയകാവ് തോപ്പില്‍ മുഹാജിറിന്റെ മകന്‍ അബ്ദുല്‍ ഹഫീസ് (20) എന്നിവരാണു മരിച്ചത്. ഡല്‍ഹി ജാമിഅ മിലിയ സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥികളായ ഇവര്‍ അവധിക്കെത്തിയതായിരുന്നു. കൊടുങ്ങല്ലൂര്‍ ചന്തപ്പുര നെടിയതളി ക്ഷേത്രത്തിനു വടക്കുവശത്താണ് അപകടമുണ്ടായത്.
ചാവക്കാട് സുഹൃത്തിന്റെ വീട്ടില്‍നിന്നു സമീറിനെ അഞ്ചപ്പാലത്തുള്ള അമ്മാവന്റെ വീട്ടിലെത്തിക്കാന്‍ പോകുകയായിരുന്നു. ഹോട്ടലിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പെട്ടെന്ന് യു ടേണ്‍ എടുത്തപ്പോഴാണ് അപകടം.

മുനമ്പത്തു മരണവീട്ടില്‍ പോയി മടങ്ങുകയായിരുന്നു കാര്‍ യാത്രികര്‍. ബൈക്കില്‍നിന്നു തെറിച്ചുവീണ സമീര്‍ ഉടന്‍ മരിച്ചു. അബ്ദുല്‍ ഹഫീസ് ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചയാണു മരിച്ചത്. സമീര്‍ മുഹമ്മദിന്റെ മാതാവ് സനൂപ ഉമ്മര്‍. സഹോദരന്‍: ആസിഫ് (ദുബായ്). അബ്ദുല്‍ ഹഫീസിന്റെ മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: മുഹമ്മദ് റമീസ്, ഫിറാസ്.












Click it and Unblock the Notifications