ഉപയോഗശൂന്യമായ പ്രൊട്ടീന്‍ പൗഡര്‍ വില്പന നടത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് തടഞ്ഞു
തൃശൂര്‍: തലോര്‍ തലവണിക്കര റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടീന്‍ പൗഡര്‍ ഗോഡൗണില്‍ ആരോഗ്യ വകുപ്പിന്റെ റെയ്ഡ്. വെള്ളം കയറി ഉപയോഗശൂന്യമായ പ്രൊട്ടീന്‍ പൗഡറുകള്‍ പായ്ക്ക് ചെയ്ത് വില്പന നടത്താനുള്ള ശ്രമം ആരോഗ്യ വകുപ്പ് അധികൃതര്‍ തടഞ്ഞു. തലോര്‍ യൂണിക്ക് ഏജന്‍സീസ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ നിന്നും എത്തിയ ആരോഗ്യ വകുപ്പ് അധികൃതരാണ് പരിശോധന നടത്തിയത്.

തലോരിലെ പ്രൊട്ടീന്‍ പൗഡര്‍ ഗോഡൗണില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നു.
ഗോഡൗണില്‍ രണ്ട് കോടിയോളം വിലമതിക്കുന്ന പ്രൊട്ടീന്‍ പൗഡറുകള്‍ പ്രളയത്തെ തുടര്‍ന്ന് വെള്ളം കയറി നശിച്ചിരുന്നു. വെള്ളം കയറിയ ബോട്ടിലുകള്‍ പൊട്ടിച്ച് ചാക്കുകളിലാക്കി വില്‍ക്കാനുള്ള ശ്രമമായിരുന്നു നടന്നുകൊണ്ടിരുന്നത്. വെള്ളം കയറിയ പ്രൊട്ടീന്‍ പൗഡര്‍ ബോട്ടിലുകളില്‍ രോഗാണുക്കള്‍ കയറിക്കൂടിയിരിക്കാമെന്നും ഇത് ഉപയോഗിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ ഓഫീസര്‍ പി.കെ. രാജു, കൊടകര ബ്ലോക്ക് ആരോഗ്യവകുപ്പ് സൂപ്പര്‍വൈസര്‍ സി.ആര്. സുരേഷ് നെന്മണിക്കര മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീല വാസു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ പി.ആര്. ജയകുമാര്‍, പി.എം. അബ്ദുള്‍ റസാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications