പഞ്ചാരമുക്കിലെ 'വട' വൃത്തി ഹീനം... വട നിർമ്മാണ യൂണിറ്റ് അടപ്പിച്ചു,കണ്ടെടുത്തത് 60 ലിറ്റർ പഴകിയ എണ്ണ
തൃശൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വട നിര്‍മാണ യൂണിറ്റ് അടപ്പിച്ചു. മൂന്നുവര്‍ഷമായി പഞ്ചാരമുക്കില്‍ വീട് വാടകയ്‌ക്കെടുത്ത് തമിഴ്‌നാട് സ്വദേശികള്‍ നടത്തിയിരുന്ന യൂണിറ്റാണു പൂട്ടിയത്. ഗുണ നിലവാരം കുറഞ്ഞ എണ്ണയാണ് പാചകത്തിന് ഉപയോഗിച്ചിരുന്നതത്രെ.
20 ദിവസത്തോളം ഉപയോഗിച്ച് കറുത്തനിറത്തിലാകുമ്പോഴാണ് എണ്ണ ഉപേക്ഷിച്ചിരുന്നത്. ഇവിടെനിന്ന് കണ്ടെടുത്ത 60 ലിറ്റര്‍ പഴകിയ എണ്ണയും പഴകിയ 50ഓളം ഉഴുന്നുവടകളും ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. നാലുരൂപ നിരക്കില്‍ നഗരത്തിലെ ഹോട്ടലുകളിലാണ് വട വിറ്റഴിച്ചിരുന്നത്. 10 രൂപയാണ് ഹോട്ടലുകാര്‍ ഇതിന് ഈടാക്കുന്നത്. ഉഴുന്നുവടയും പരിപ്പുവടയുമായി 2000ത്തോളം വടകള്‍ ദിവസവും ഹോട്ടലുകളിലേക്ക് നല്‍കുന്നുണ്ട്.

വലിയ അടുപ്പില്‍ വിറകിനുപകരം കശുവണ്ടിയുടെ തോടാണ് കത്തിക്കാന്‍ ഉപയോഗിച്ചിരുന്നത്. ഇതിനായി പത്തോളം ചാക്ക് കശുവണ്ടിത്തോട് ഇവിടെ സൂക്ഷിച്ചിരുന്നു. തിരുനല്‍വേലി സ്വദേശി ശങ്കറാണു യൂണിറ്റ് നടത്തിയിരുന്നത്. ഇയാളെ കൂടാതെ നാല് തമിഴ്‌തൊഴിലാളികളും ഇവിടെത്തന്നെയാണ് താമസിച്ചിരുന്നത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.












Click it and Unblock the Notifications