Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴയിലും തൃശ്ശൂർ വടക്കുംനാഥ സന്നിധിയിൽ ആനയൂട്ടിന് ആയിരങ്ങളെത്തി.. ചിത്രങ്ങൾ!

തൃശൂര്‍: രാമായണമാസാചരണത്തിന് തുടക്കം കുറിച്ച് വടക്കുന്നാഥക്ഷേത്രത്തില്‍ ആനയൂട്ട്. കര്‍ക്കടകപിറവിദിനത്തില്‍ നടക്കുന്ന ആനയൂട്ടില്‍ എഴുപതോളം ഗജവീരന്മാരാണ് പങ്കെടുക്കുന്നത്.. ആനയൂട്ടിനോടനുബന്ധിച്ച് മഹാഗണപതിഹോമവും നടത്തി. വടക്കുനാഥക്ഷേത്രക്ഷേമസമിതി, ആനയൂട്ടിനുള്ള സമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ്.

anayoot

രാമായണ മാസാരംഭമായ കര്‍ക്കടകം ഒന്നിനാണ് എല്ലാവര്‍ഷവും വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തുന്നത്. ഗജവീരന്‍മാരെ കാണാന്‍ ആനപ്രേമികളുമെത്തും. ഗണേശ പ്രീതിയ്ക്കും സര്‍വൈശ്വര്യത്തിനുമായാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും നടത്തുന്നത്.

ananyooyy

10,0008 നാളികേരമുപയോഗിച്ചുള്ള മഹാഗണപതിഹോമം അപൂര്‍വമായാണ് നടത്തുന്നത്. ഇതിന് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കുന്നു. മേല്‍ശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണന്‍ നമ്പൂതിരി യാണ് സഹകാര്‍മികൻ. അമ്പതോളം പേരാണ് പങ്കെടുക്കുന്നത്.

anayoott

പുലര്‍ച്ചെ അഞ്ചരയോടെയാണ് മഹാഗണപതിഹോമ ചടങ്ങുകള്‍ക്ക് തുടക്കമായത്. മുവായിരത്തിഅഞ്ഞൂറ് കിലോ ശര്‍ക്കര, ആയിരത്തി അഞ്ഞൂറ് കിലോ അവില്‍, അഞ്ഞൂറ് കിലോ മലര്‍, മുന്നൂറ് കിലോ നെയ്യ്, കരിമ്പ്, എള്ള്, അമ്പത് കിലോ തേന്‍, ഗണപതിനാരങ്ങ എന്നിവ ഉപയോഗിച്ചാണ് ഗണപതി ഹോമത്തിനുള്ള പ്രസാദം തയാറാക്കുന്നത്.

anayoot

രാവിലെ ഒമ്പതരയോടെയാണ് വടക്കുന്നാഥക്ഷേത്ര മതില്‍ക്കകത്ത് കരിവീരന്മാര്‍ക്ക് ആനയൂട്ട് ആരംഭിച്ചത്. ഉണക്കല്ലരി, മഞ്ഞള്‍പ്പൊടി, ഗണപതി ഹോമ പ്രസാദം, ശര്‍ക്കര, നെയ്യ് എന്നിവ ചേര്‍ത്താണ് ആനയ്ക്ക് നല്‍കാനുള്ള ചോറ് തയാറാക്കുന്നത്. കൂടാതെ കരിമ്പ്, വെള്ളരിക്ക, പഴം, ഉണ്ടശര്‍ക്കര, കൈതച്ചക്ക എന്നിവയും കരിവീരന്‍മാരെ ഊട്ടാന്‍ നല്‍കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, കൊച്ചിന്‍ദേവസ്വം ബോര്‍ഡ് ശിവകുമാര്‍, പാറമേക്കാവ് പത്മനാഭന്‍, പുതുപ്പള്ളി കേശവന്‍ തുടങ്ങിയ കരിവീരന്മാര്‍ ഊട്ടില്‍ പങ്കെടുക്കുന്നുണ്ട്.

anayyoott

കര്‍ശനസുരക്ഷയാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്. ആനകളെ വിദഗ്ധപരിശോധനയ്ക്ക് ശേഷമാണ് ക്ഷേത്രമതില്‍ക്കകത്തേക്ക് പ്രവേശിപ്പിച്ചത് . ആനകള്‍ക്ക് വിവിധ ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ സുഖചികിത്സയും നടത്തും. ആനകളെ വിസ്തരിച്ച് കുളിപ്പിച്ച് ച്യവനപ്രാശവും ആയുര്‍വേദ മരുന്നുകൂട്ടുകളും ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്.

anayoott
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+