Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ചൂട് കൂടും: പശ്ചിമതീരത്ത് മഴ കുറയും, മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്‍

തൃശൂര്‍: സംസ്ഥാനത്തു ചൂടിന്റെ തോത് 2050 ആകുമ്പോഴേക്കും രണ്ടു ഡിഗ്രി വര്‍ധിക്കുമെന്നു ബംഗളൂരു നാഷ്ണല്‍ ഡയറി ഇന്‍സ്റ്റിറ്റിയൂട്ടിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ എ മുകുന്ദ് പശ്ചിമഘട്ടത്തില്‍ ഇതിന്റെ വര്‍ധന രണ്ടു മുതല്‍ 4.5 ഡിഗ്രി വരെയാകും. ഇതോടെ പശ്ചിമതീരങ്ങളില്‍ മഴയുടെ ലഭ്യത കുറയും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കില സംഘടിപ്പിച്ച മൃഗപരിപാലനവും ക്ഷീരവികസനവും എന്ന വിഷയത്തെക്കുറിച്ചുള്ള ഏകദിന ശില്പശാലയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഏഴു കോടി കുടുംബങ്ങള്‍ ഒരു പശുവിനേയോ ഒരു എരുമയേയോ വളര്‍ത്തുന്നവരാണെന്നു സര്‍വെകളില്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ ആമുഖാവതരണം നടത്തി. കില അസോസിയേറ്റ് പ്രൊഫ. ഡോ. ജെ.ബി. രാജന്‍, കാലാവസ്ഥാവ്യതിയാനവും പശു വളര്‍ത്തലും കാലാവസ്ഥാവ്യതിയാനവും കോഴി വളര്‍ത്തലും, കാലാവസ്ഥാവ്യതിയാനത്തിന്റെ അനുഭവങ്ങള്‍ എന്നീ വഷയങ്ങളെക്കുറിച്ച് കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോ.എസ്. ഹരികുമാര്‍, ഡോ. വി. ബീന, ഉണ്ണികൃഷ്ണന്‍ ദിവാകരന്‍ നായര്‍ എന്നിവര്‍ ക്ലാസെടുത്തു. വിവിധ ജില്ലകളില്‍നിന്നുള്ള തദ്ദേശസ്ഥാപനങ്ങളിലെ മൃഗപരിപാലനവും ക്ഷീരവികസനവുമായി ബന്ധപ്പെട്ട വര്‍ക്കിങ് ഗ്രൂപ്പ് കണ്‍വീനര്‍മാര്‍ ചെയര്‍പേഴ്‌സണ്‍മാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, ഡയറി ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ എന്നിവരാണ് പങ്കെടുത്തത്.

27-odisha

വേനലിലെ അത്യുഷ്ണവും താപക്കാറ്റും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളെ നേരിടുന്നതിനു തദ്ദേശസ്ഥാപനങ്ങളെ സജ്ജരാക്കാനാണ് ശില്പശാല. ആരോഗ്യം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലാണ് വേനലിന്റെ കെടുതികളേറേയും. ഇവയെക്കുറിച്ചു മനസിലാക്കി തദ്ദേശസ്ഥാപനങ്ങളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കാലാവസ്ഥാവ്യതിയാനവും തദ്ദേശസ്ഥാപനങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കില നടത്തുന്ന സെമിനാറുകളുടേയും ശില്പശാലകളുടേയും പരമ്പരയിലെ മൂന്നാമത്തെ പരിപാടിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+