സൈക്കിളിലും ബൈക്കിലുമായി ഭാരത പര്യടനം യുവാക്കള്‍ക്ക് സ്വീകരണം നല്‍കി
തൃശൂര്‍: സൈക്കിളിലും ബൈക്കിലുമായി ഭാരത പര്യടനം നടത്തി തിരിച്ചെത്തിയ യുവാക്കള്‍ക്ക് സ്വീകരണം നല്‍കി. വ്യത്യസ്‌തമായ രീതിയില്‍ മൂന്നു യുവാക്കളാണ് സഞ്ചാരം നടത്തിയത്. രണ്ടു പേര്‍ സൈക്കിളിലും ഒരാള്‍ ബൈക്കിലുമാണ് ഭാരത പര്യടനം നടത്തിയത്.
മാള പുത്തന്‍ചിറ സ്വദേശികളായ മഠത്തില്‍ പറമ്പില്‍ ശശികുമാറിന്റെ മകന്‍ ഹരികൃഷ്‌്‌ണന്‍, കൊമ്പത്തക്കടവ് ഏരിമേല്‍ വീട്ടില്‍ അജയന്റെ മകന്‍ ദീപിക് അജയന്‍ എന്നീ യുവാക്കള്‍ മേയ് 21നാണ് കേരളത്തില്‍നിന്നു സൈക്കിളില്‍ യാത്ര തിരിച്ചത്. 31 ദിവസംകൊണ്ട് 3100 കിലോമീറ്ററാണ് ഈ യുവാക്കള്‍ സഞ്ചരിച്ചത്. കേരളം, കര്‍ണാടകം, ഗോവ, മഹാരാഷട്ര, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്‌ഥാന്‍, ഹരിയാന, പഞ്ചാബ്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് തുടങ്ങി വിവിധ സംസഥാനങ്ങളിലൂടെ സഞ്ചരിച്ച് മണാലിയില്‍ യാത്ര അവസാനിപ്പിച്ചു.

തുടര്‍ന്ന് തീവണ്ടി മാര്‍ഗം കേരളത്തിലേക്ക് തിരിച്ചെത്തി. ഹരികൃഷ്‌ണന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയും, ദീപക്ക് ഐ.ടി.സി. വിദ്യാര്‍ഥിയുമാണ്. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന സ്വീകരണ ചടങ്ങില്‍ കേരള ആം റസലിങ് അസോസിയേഷന്‍ സംസ്‌ഥാന വൈസ്‌പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ഹാരം അണിയിച്ച് സ്വീകിരിച്ചു. പഞ്ചായത്ത് അംഗം ഐ.എസ്. മനോജ്, കെ.ബി. ശ്രീജിത്ത്,നിര്‍മ്മല്‍ വേണു, സലീഷ് എം.എസ്, ശ്രീനിവാസന്‍ പണ്ടാരി, വീനിത്, സുശാന്ത് ഐനിക്കുന്ന് എന്നിവര്‍ പങ്കെടുത്തു.
മേയ് 16 മുതലാണ് വടക്കേക്കാട് സ്വദേശിയായ വൈലത്തൂര്‍ ചാലങ്കല്‍ ഡിജോ ബൈക്കില്‍ ഭാരതയാത്ര ആരംഭിച്ചത്. രാജസ്‌ഥാന്‍, ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പഞ്ചാബ്, ജമ്മു കാശ്‌മീര്‍, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിലൂടെയാണ് യുവാവ് ബൈക്കില്‍ പര്യടനം നടത്തിയത്. ഒരു മാസത്തോളം നീണ്ടുനിന്ന പര്യടനത്തില്‍ വിവിധ സംസ്‌ഥാനങ്ങളുടെ ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളെ കുറിച്ച് കുടുതല്‍ മനസിലാക്കി. തിരിച്ചെത്തിയ ഡിജോയ്‌ക്ക് വൈലത്തൂര്‍ സെന്റ് സിറിയക് ദേവാലയത്തില്‍ സ്വീകരണം നല്‍കി. ഫാദര്‍ ഡേവിസ് ചിറമ്മല്‍ ഡിജോയെ ആദരിച്ചു.












Click it and Unblock the Notifications