യുവാവിന്റെ ഞരമ്പു രോഗത്തിന് സഹോദരന്മാരുടെ ഉഴിച്ചില്‍ ചികിത്സ', സംഭവം തൃശൂരില്‍!
വാടാനപ്പള്ളി: നിരന്തരം ഫോണില്‍വിളിച്ചു ശല്യം ചെയ്‌ത യുവാവിനു പെണ്‍കുട്ടിയുടെ ആങ്ങളമാരുടെ വക ചികിത്സ'. വെറുതേയൊരു നമ്പര്‍ ഡയല്‍ ചെയ്‌തശേഷം മറുതലയ്‌ക്കല്‍ പെണ്‍കുട്ടിയാണെന്നറിഞ്ഞപ്പോള്‍ ആദ്യം റോങ് നമ്പരാണെന്നു പഞ്ഞു ക്ഷമ പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചെങ്കിലും ശല്യം തുടര്‍ന്ന തിരുവനന്തപുരം സ്വദേശിയാണ് ആങ്ങളമാരുടെ കൈയുടെ ചൂടറിഞ്ഞത്.

തൃശൂരിലെ വാടാനപ്പള്ളിയിലുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ ഫോണില്‍ വിളിച്ചു ശല്യം തുടര്‍ന്നത്. ഇനി വിളിക്കരുതെന്നു പറഞ്ഞെങ്കിലും യുവാവിനു ശൃംഗാരം' കൂടി. മറ്റാരും അറിയില്ലെന്നും ഒരു ഇണയായി'ക്കൂടെയെന്നുമായിരുന്നു പിന്നീടുള്ള ചോദ്യം. സഹികെട്ട പെണ്‍കുട്ടി ഇയാളോടു വീട്ടിലേക്കു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് വാടാനപ്പള്ളിയില്‍ ഇന്നലെ പുലര്‍ച്ചെ ബസിറിങ്ങിയ യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ പിടികൂടി. അവരുടെ കൈപ്രയോഗത്തിന്റെ ശക്‌തി കൂടിയപ്പോഴാണ് ആങ്ങളമാര്‍ പറഞ്ഞിട്ടാണ് പെണ്‍കുട്ടി തന്നെ വിളിച്ചുവരുത്തിയതെന്ന് യുവാവിന് മനസിലാക്കാന്‍ കഴിഞ്ഞത്.












Click it and Unblock the Notifications