തൃശ്ശൂർ ജീല്ലയിൽ സ്ഥാനാര്‍ഥികള്‍ വോട്ട് ചെയ്യുന്നത് ഇവിടെ...
തൃശൂരിലെ ഇടതുസ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് കണ്ണാറ എ.യു.പി. സ്കൂളില്‍ രാവിലെ ഏഴിന് വോട്ടുചെയ്യും. യു.ഡി.എഫ്. സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപന് നാട്ടിക തളിക്കുളം കുന്നത്തു പള്ളി അംഗന്‍വാടിയിലെ 119 -ാം ബൂത്തില്‍ രാവിലെ ഏഴിനു വോട്ടുചെയ്യും. എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ്ഗോപി വോട്ടുചെയ്യുന്നത് ശാസ്താമംഗലത്താണ്. ഇന്നലെ രാത്രി അദ്ദേഹം വോട്ടുചെയ്യാന്‍ തലസ്ഥാനത്തേക്കു യാത്ര തിരിച്ചു. അതിനുശേഷം തിരികെയെത്തും.
ചാലക്കുടിയിലെ ഇടതു സ്ഥാനാര്‍ഥി ഇന്നസെന്റ് ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ രാവിലെ ഏഴിനു വോട്ടുചെയ്യും. യു.ഡി.എഫ്. സ്ഥാനാര്‍ഥി ബെന്നി ബെഹന്നാന് രാവിലെ 7.15 ന് തൃക്കാക്കാര ഭാരത് മാത കോളജിലെ 110 -ാം ബൂത്തില്‍ വോട്ടുചെയ്യും. എന്‍.ഡി.എ. സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന് ചേരാനെല്ലൂര്‍ അല്ഫുറിക്ക ഹൈസ്കൂളില്‍ രാവിലെ ഏഴിനു വോട്ടുചെയ്യും.

പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് സ്വന്തം പേരിനു നേരെ വോട്ടുചെയ്യാം. എന്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.ബി. രാജേഷ് കൈല്യാട് കെ.വി.യു.പി. സ്കൂളിലെ ബൂത്ത്-139 ല്‍ വോട്ട് ചെയ്യും. യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.കെ. ശ്രീകണ്ഠന് ഷൊര്‍ണൂരിലെ സെന്റ് തെരാസസ് ഗേള്‍സ് ഹൈസ്കൂളിലെ ബൂത്ത്-168 ല്‍ വോട്ട് രേഖപ്പെടുത്തും. അയ്യപ്പുരം ജി.എല്‍.പി. സ്കൂളിലെ ബൂത്ത്-25 ലാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ വോട്ട് ചെയ്യുക. മൂന്നുപേരും രാവിലെ ഏഴിനുതന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ആലത്തൂരിലെ പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ആര്‍ക്കും മണ്ഡലത്തില്‍ വോട്ടില്ല. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ. ബിജുവിനു കോട്ടയം ലോക്സഭാ മണ്ഡലത്തിലെ കടുത്തുരുത്തി മാഞ്ഞൂര്‍ ശ്രീ നാരായണ വിലാസം ഗവ. എല്‍.പി. സ്കൂളിലെ 114-ാം നമ്പര്‍ ബൂത്തിലാണ് വോട്ട്. യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ പെരുവയല്‍ കുറ്റിക്കാട്ട് എ.ഡബ്ല്യു.എസ്. കോളജിലെ 89-ാം നമ്പര്‍ ബൂത്തിലും എന്‍.ഡി.എ. സ്ഥാനാര്‍ഥി ടി.വി. ബാബുവിന് തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ചാഴൂര്‍ പഴുവില്‍ സെന്റ് ആന്റണീസ് സ്കൂളിലെ 81-ാം നമ്പര്‍ ബൂത്തിലുമാണ് വോട്ട്. മൂവരും രാവിലെ തന്നെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി മണ്ഡലത്തില്‍ തിരികെയെത്തും.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications