തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്.എസ്.എല്‍.സി ജില്ലയില്‍ വിജയശതമാനം കുറവ്: 98.78 ശതമാനം കുട്ടികള്‍ക്ക് ഉപരിപഠനത്തിന് യോഗ്യത

  • By Desk
Google Oneindia Malayalam News

തൃശൂര്‍: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ ജില്ലയ്ക്ക് വിജയശതമാനം കുറഞ്ഞു. 98.78 ശതമാനമാണ് ഇത്തവണത്തെ ജില്ലയുടെ വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.54 ശതമാനത്തിന്റെ കുവാണിത്. 2018 ല്‍ 98.89 ശതമാനമായിരുന്നു ജില്ലയിലെ വിജയം. എന്നാല്‍ വിജയ ശതമാനം കുറഞ്ഞെങ്കിലും സംസ്ഥാന പദവിയായ അഞ്ചാംസ്ഥാനം നിലനിര്‍ത്താനും തൃശൂരിനായി.

കുടിവെള്ളമില്ല:​ വെള്ളയമ്പലത്ത് വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻ‌ജീനിയറെ ഉപരോധിച്ചു!!
ജില്ലയില്‍ 18,787 ആണ്‍കുട്ടികളും 17,656 പെണ്‍കുട്ടികളുടമടക്കം 36,443 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 18,445 ആണ്‍ കുട്ടികളും 17,542 പെണ്‍കുട്ടികളുമടക്കം 35,997 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 2946 കുട്ടികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി. 2028 പെണ്‍കുട്ടികളും 918 ആണ്‍കുട്ടികള്‍്കുമാണ് എപ്ലസ് ലഭിച്ചത്. കൂടുതല്‍ എപ്ലസ് ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലക്കാണ്. 756 പെണ്‍കുട്ടികളും 377 ആണ്‍കുട്ടികളും അടക്കം ഇരിങ്ങാലക്കുടക്ക് 1133 എപ്ലസ് ലഭിച്ചു.

cbse-eaxm-21-1498050297-04-


തൃശൂരിന് 984 ഉം ചാവക്കാടിന് 829 ഉം എപ്ലസുമാണ് ലഭിച്ചത്. ജില്ലയിലെ 264 സ്‌കൂളുകളില്‍ 174 എണ്ണത്തിലും 100 ശതമാനം വിജയം കൈവരിക്കാനായി. കഴിഞ്ഞ തവണ ഇതു 164 സ്‌കൂളുകള്‍ക്ക് മാത്രമായിരുന്നു. വിദ്യഭ്യാസ ജില്ലകളില്‍ ഇരിങ്ങാലക്കുടയാണ് 99.75 ശതമാനത്തോടെ മുന്നില്‍. കഴിഞ്ഞ തവണ ഇരിങ്ങാലക്കുടയും തൃശൂരും 99 ശതമാനവുമായി ഒപ്പത്തിനൊപ്പമായിരുന്നു.

Thrissur
English summary
Thrissur marks 98.78 percent in SSLC results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X