തലങ്ങും വിലങ്ങും സല്യൂട്ട്; മേയറെ പരിഹസിച്ച് പ്രതിപക്ഷം, വിട്ടുകൊടുക്കാതെ മേയറും
വിവാദത്തിന്റെ പശ്ചാത്തലത്തിൽ മേയറെ പരിഹസിക്കുന്നതിനാണ് പ്രതിപക്ഷാംഗങ്ങൾ ഇത്തരത്തിൽ ചെയ്തത്
തൃശൂർ: ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ പൊലീലുകർ തന്നെ സല്യൂട്ട് ചെയ്യുന്നില്ലെന്ന് ചൂണ്ടികാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയ തൃശൂർ മേയർ എം.കെ വർഗീസിനെ പരിഹസിച്ച് പ്രതിപക്ഷം. ബുധനാഴ്ച കോർപ്പറേഷൻ ഹാളിൽ നടന്ന ചർച്ചയ്ക്കിടെയാണ് സംഭവം. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട ചർച്ചയിൽ എതിർപ്പുമായി നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷാംഗങ്ങൾ മേയറെ വളഞ്ഞിട്ട് സല്യൂട്ട് ചെയ്യുകയായിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ മേയറെ പരിഹസിക്കുന്നതിനാണ് പ്രതിപക്ഷാംഗങ്ങൾ ഇത്തരത്തിൽ ചെയ്തത്.

"ഫാദർ സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്"; പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ- ചിത്രങ്ങൾ
എന്നാൽ അതിലൊന്നും മേയറും തളർന്നില്ല. തലങ്ങും വിലങ്ങും പാഞ്ഞുവന്ന സല്യൂട്ടുകൾ സ്വീകരിച്ച മേയറുടെ വക മൂന്ന് സല്യൂട്ട് തിരിച്ചും. ഒരു സല്യൂട്ട് നേരെയും ഒരു സല്യൂട്ട് ഹാളിന്റെ ഇടതു വശത്തേക്കും ഒരു സല്യൂട്ട് വലതു വശത്തേക്കും. ഇതോടെ ഹാളിനുള്ളിൽ ചിരിപടർന്നു. ഭരണ, പ്രതിപക്ഷ അംഗങ്ങളെല്ലാം ഒരു നിമിഷം ചർച്ചയുടെ ഗൗരവം മറന്ന് ചിരിക്കാൻ തുടങ്ങി.
Recommended Video
ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ തന്നെ ബഹുമാനിക്കുന്നില്ലെന്നും മേയറുടെ ഔദ്യോഗിക വാഹനം കടന്നുപോകുമ്പോള്‍ ഡ്യൂട്ടിയിലുണ്ടാകുന്ന പൊലീസുകാര്‍ മനപ്പൂര്‍വം കാണാത്ത രീതിയില്‍ ഒഴിഞ്ഞുമാറുകയാണെന്നുമായിരുന്നു മേയർ പരാതിയിൽ ആരോപിച്ചത്. ഇത് വലിയ ചർച്ചയ്ക്കും തുടക്കം കുറിച്ചു. മേയറിനെ അനുകൂലിച്ച് ഒരു സംഘം രംഗത്തെത്തിയപ്പോൾ പൊലീസിനൊപ്പം നിൽക്കാനും അതുപോലെ തന്നെ ആളുണ്ടായിരുന്നു.
മേയറുടെ പരാതിയിൽ മറുപടിയുമായി പോലീസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ തെരുവോരങ്ങളിൽ യൂണിഫോം ഇട്ട് കാണുന്ന പോലീസ് ഉദ്യോഗസ്ഥർ ആരെയെങ്കിലും സല്യൂട്ട് ചെയ്യാൻ വേണ്ടി നിൽക്കുന്നവരല്ല. അവർ ട്രാഫിക് നിയന്ത്രണം ഉൾപ്പെടെയുള്ള ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി നിൽക്കുന്നവരാണെന്ന് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മഞ്ജു വാര്യരുടെ കിടിലൻ ഫൊട്ടോഷൂട്ട്; ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications