തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിന്റെ സ്‌നേഹം അറിഞ്ഞ് അവര്‍ മടങ്ങി... ഇതുവരെ ജില്ല വിട്ടത് 841 അതിഥി തൊഴിലാളികള്‍!!

Google Oneindia Malayalam News

തൃശൂര്‍: അതിഥി തൊഴിലാളികളുമായിട്ടുള്ള മൂന്നാമത്തെ സ്‌പെഷ്യല്‍ ട്രെയിനും തൃശൂരില്‍ നിന്ന് പുറപ്പെട്ടു. 841 തൊഴിലാളികളുമായി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നായിരുന്നു മടക്കം. ജാര്‍ഖണ്ഡിലേക്കാണ് ട്രെയിന്‍ പോകുന്നത്. അതേസമയം ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഇവരെ തിരിച്ചെത്തിക്കാന്‍ എല്ലാ സഹായവും നല്‍കുന്നുണ്ട്. 60 പഞ്ചായത്തുകളില്‍ നിന്നും മുനിസിപ്പിലാറ്റി, കോര്‍പ്പറേഷന്‍ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അതിഥി തൊഴിലാളികളെ സ്‌ക്രീനിംഗ് നടത്തി കെഎസ്ആര്‍ടിസി ബസ്സില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

1

ജില്ലാ ലേബര്‍ വകുപ്പും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തൊഴിലാളികള്‍ക്ക് കഴിക്കുന്നതിന് ആവശ്യമായ ഭക്ഷണവും നല്‍കിയാണ് യാത്രയാക്കിയത്. പാലക്കാട് സ്റ്റേഷനില്‍ നിന്ന് അതിഥി തൊഴിലാളികളെ കയറ്റിയതിന് ശേഷമാണ് യാത്ര തുടരുക. അതേസമയം ഇവരെ നാട്ടിലേക്ക് അയക്കുന്നതിന്റെ രണ്ടാം ഘട്ടം ഇന്നലെ ഗുരുവായൂരിലടക്കം നടന്നിരുന്നു. ജാര്‍ഖണ്ഡിലേക്ക് ഇവിടെ നിന്ന് 31 പേരാണ് മടങ്ങിയത്. ഗുരുവായൂര്‍, ചാവക്കാട് നഗരസഭാ പരിധിയിലും കണ്ടാണശ്ശേരി പഞ്ചായത്തില്‍ നിന്നുള്ളവരുമാണ് മടങ്ങിയത്.

അതേസമയം തൃപ്രയാറിലെ നാട്ടിക, തളിക്കുളം പഞ്ചായത്ത് പ്രദേശങ്ങളില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സംസ്ഥാനക്കാരായ 53 പേരെ ഇന്നലെ നാട്ടിലേക്ക് തിരിച്ചയച്ചു. എല്ലാ പഞ്ചായത്തുകളിലും ഇവരെ തിരിച്ചയക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. രണ്ട് കെഎസ്ആര്‍ടിസി ബസ്സുകളിലായി തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് കോട്ടണ്‍ മില്‍ പരിസസരത്ത് നിന്ന് തൊഴിലാളികള്‍ പുറപ്പെട്ടത്.

ജില്ലയില്‍ നിന്ന് പല അതിഥി തൊഴിലാളികള്‍ കാല്‍നടയായി പോകാന്‍ നേരത്തെ ശ്രമിച്ചിരുന്നു. കോട്ടണ്‍ മില്ലില്‍ നിന്ന് പോയവരില്‍ ആറ് പേര്‍ കഴിഞ്ഞ ആഴ്ച്ച നാട്ടിലേക്ക് കാല്‍നടയായി ഒളിച്ചുപോകാന്‍ ശ്രമിച്ചിരുന്നു. താമസസ്ഥലത്ത് നിന്ന് അര്‍ധ രാത്രിയോടെ പുറത്തിറങ്ങിയ ഇവരെ പട്രോളിംഗിനിടെ പോലീസ് പിടികൂടിയിരുന്നു. അതേസമയം തൊഴിലാളികളില്‍ ചിലര്‍ കേരളത്തെ ഓര്‍ക്കുന്നതിനായി തെങ്ങിന്‍ തൈകളുമായിട്ടാണ് തിരിച്ചത്.

ഒറ്റയ്ക്ക് കളത്തിലിറങ്ങി കോണ്‍ഗ്രസ്... മധ്യപ്രദേശില്‍ കളിമാറും, ബിഎസ്പിയില്ല, മാസ്റ്റര്‍ ഗെയിം !!ഒറ്റയ്ക്ക് കളത്തിലിറങ്ങി കോണ്‍ഗ്രസ്... മധ്യപ്രദേശില്‍ കളിമാറും, ബിഎസ്പിയില്ല, മാസ്റ്റര്‍ ഗെയിം !!

Thrissur
English summary
migrant workers from jharkhand return to home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X