Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴമയ്ക്കും പ്രൗഢിയ്ക്കും പുതുവര്‍ഷ സമ്മാനം; രാമനിലയം ഹെറിറ്റേജ് ബ്ലോക്ക് തുറന്നു കൊടുത്തു

തൃശൂര്‍: പഴമയേയും പ്രൗഢിയേയും നിലനിര്‍ത്തി പ്രശസ്തമായ രാമനിലയത്തിലെ ഹെറിറ്റേങ് ബ്ലോക്ക് പുതുവര്‍ഷ സമ്മാനമായി ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുറന്നു കൊടുത്തു. ടൂറിസത്തിന്റെ അനന്ത സാധ്യതകളെ സര്‍ക്കാര്‍ നല്ല രീതിയില്‍ പരിപോഷിപ്പിക്കുമെന്ന് തുടര്‍ന്ന് ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ പറഞ്ഞു.

thrissur

ടൂറിസത്തിന് ആദ്യമായി ഒരു നയം ഉണ്ടാക്കാന്‍ ഈ സര്‍ക്കാരിനു സാധിച്ചു. ഇത് ഈ രംഗത്തെ മികവുറ്റതാക്കി. പ്രതികൂല സാഹചര്യങ്ങള്‍ ഏറെ ഉണ്ടായെങ്കിലും ടൂറിസം മേഖലയെ സംരക്ഷിച്ചു നിര്‍ത്താന്‍ സര്‍ക്കാരിനായി. ചരിത്ര ശേഷിപ്പുകളെ സംരക്ഷിക്കാനും അതോടൊപ്പം പുതു തലമുറയെ ടൂറിസം മേഖലയിലേക്ക് ആകര്‍ഷിപ്പിക്കാന്‍ ശ്രമമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

രാമനിലയത്തിന്റെ സംരക്ഷണത്തിന് കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് കാലഘട്ടത്തിലും ടൂറിസം വകുപ്പ് മികവു പുലര്‍ത്തിയെന്നും കേരളത്തിലെ പൈതൃകങ്ങളെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഇനിയും തുടരണമെന്നും അധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

ഡി ടി പി സി സെക്രട്ടറി കവിത, മാനേജര്‍ ബിജു എന്നിവര്‍ പങ്കെടുത്തു. ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ സ്വാഗതവും ജോയിന്റ് ഡയറക്ടര്‍ എ ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു. കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ച കെട്ടിടം പൂര്‍ണമായും പുനരുദ്ധരിച്ചാണ് ഹെറിട്ടേജ് ബ്ലോക്ക് നവീകരിച്ചത്. 2017ല്‍ ഭരണാനുമതി ലഭിച്ച നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 3.41 കോടി രൂപയാണ് ചെലവഴിച്ചത്. പൊതുമരാമത്ത് വകുപ്പാണ് പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കിയത്. 120 വര്‍ഷത്തെ പഴക്കമുള്ള രാമനിലയത്തിലെ പ്രധാന കെട്ടിടങ്ങളിലൊന്നാണ് ഹെറിറ്റേജ് ബ്ലോക്ക്. വാസ്തുശില്പ കലയുടെ ഉദാത്ത മാതൃക കൂടിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+