തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഴമയ്ക്കും പ്രൗഢിയ്ക്കും പുതുവര്‍ഷ സമ്മാനം; രാമനിലയം ഹെറിറ്റേജ് ബ്ലോക്ക് തുറന്നു കൊടുത്തു

Google Oneindia Malayalam News

തൃശൂര്‍: പഴമയേയും പ്രൗഢിയേയും നിലനിര്‍ത്തി പ്രശസ്തമായ രാമനിലയത്തിലെ ഹെറിറ്റേങ് ബ്ലോക്ക് പുതുവര്‍ഷ സമ്മാനമായി ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുറന്നു കൊടുത്തു. ടൂറിസത്തിന്റെ അനന്ത സാധ്യതകളെ സര്‍ക്കാര്‍ നല്ല രീതിയില്‍ പരിപോഷിപ്പിക്കുമെന്ന് തുടര്‍ന്ന് ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ പറഞ്ഞു.

thrissur

ടൂറിസത്തിന് ആദ്യമായി ഒരു നയം ഉണ്ടാക്കാന്‍ ഈ സര്‍ക്കാരിനു സാധിച്ചു. ഇത് ഈ രംഗത്തെ മികവുറ്റതാക്കി. പ്രതികൂല സാഹചര്യങ്ങള്‍ ഏറെ ഉണ്ടായെങ്കിലും ടൂറിസം മേഖലയെ സംരക്ഷിച്ചു നിര്‍ത്താന്‍ സര്‍ക്കാരിനായി. ചരിത്ര ശേഷിപ്പുകളെ സംരക്ഷിക്കാനും അതോടൊപ്പം പുതു തലമുറയെ ടൂറിസം മേഖലയിലേക്ക് ആകര്‍ഷിപ്പിക്കാന്‍ ശ്രമമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കണ്ണൂരിൽ ഞെട്ടിപ്പിക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ; കെകെ ശൈലജയ്ക്ക് മണ്ഡലം മാറേണ്ടിവരും, പുതിയ സാധ്യതകൾ ഇങ്ങനെകണ്ണൂരിൽ ഞെട്ടിപ്പിക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ; കെകെ ശൈലജയ്ക്ക് മണ്ഡലം മാറേണ്ടിവരും, പുതിയ സാധ്യതകൾ ഇങ്ങനെ

രാമനിലയത്തിന്റെ സംരക്ഷണത്തിന് കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് കാലഘട്ടത്തിലും ടൂറിസം വകുപ്പ് മികവു പുലര്‍ത്തിയെന്നും കേരളത്തിലെ പൈതൃകങ്ങളെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഇനിയും തുടരണമെന്നും അധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

പൂഞ്ഞാറിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഷോൺ ജോർജ്ജ്? എൽഡിഎഫിൽ പൂഞ്ഞാർ കേരള കോൺഗ്രസിന്? കച്ചമുറുക്കി ബിജെപിയുംപൂഞ്ഞാറിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഷോൺ ജോർജ്ജ്? എൽഡിഎഫിൽ പൂഞ്ഞാർ കേരള കോൺഗ്രസിന്? കച്ചമുറുക്കി ബിജെപിയും

ഡി ടി പി സി സെക്രട്ടറി കവിത, മാനേജര്‍ ബിജു എന്നിവര്‍ പങ്കെടുത്തു. ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ സ്വാഗതവും ജോയിന്റ് ഡയറക്ടര്‍ എ ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു. കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ച കെട്ടിടം പൂര്‍ണമായും പുനരുദ്ധരിച്ചാണ് ഹെറിട്ടേജ് ബ്ലോക്ക് നവീകരിച്ചത്. 2017ല്‍ ഭരണാനുമതി ലഭിച്ച നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 3.41 കോടി രൂപയാണ് ചെലവഴിച്ചത്. പൊതുമരാമത്ത് വകുപ്പാണ് പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കിയത്. 120 വര്‍ഷത്തെ പഴക്കമുള്ള രാമനിലയത്തിലെ പ്രധാന കെട്ടിടങ്ങളിലൊന്നാണ് ഹെറിറ്റേജ് ബ്ലോക്ക്. വാസ്തുശില്പ കലയുടെ ഉദാത്ത മാതൃക കൂടിയാണിത്.

നേമം നിലനിര്‍ത്തും; മഞ്ചേശ്വരവും കോന്നിയും ഉള്‍പ്പടെ 10ലേറെ സീറ്റ് പിടിക്കും; ബിജെപിയുടെ പ്രതീക്ഷനേമം നിലനിര്‍ത്തും; മഞ്ചേശ്വരവും കോന്നിയും ഉള്‍പ്പടെ 10ലേറെ സീറ്റ് പിടിക്കും; ബിജെപിയുടെ പ്രതീക്ഷ

കോട്ടയത്ത് ഡിസിസി പ്രസിഡന്റ് തെറിക്കും, 5 പേരുകള്‍ പരിഗണനയില്‍, തീരുമാനിക്കുക ഉമ്മന്‍ ചാണ്ടി!!കോട്ടയത്ത് ഡിസിസി പ്രസിഡന്റ് തെറിക്കും, 5 പേരുകള്‍ പരിഗണനയില്‍, തീരുമാനിക്കുക ഉമ്മന്‍ ചാണ്ടി!!

'കൈയ്യിൽ പണമില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ നീ അത് അടയ്ക്കേണ്ട എന്നായിരുന്നു മറുപടി'; മണിയെ കുറിച്ച് ഉണ്ണി മുകുന്ദൻ'കൈയ്യിൽ പണമില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ നീ അത് അടയ്ക്കേണ്ട എന്നായിരുന്നു മറുപടി'; മണിയെ കുറിച്ച് ഉണ്ണി മുകുന്ദൻ

Recommended Video

cmsvideo
India start dry run for covishield

Thrissur
English summary
Thrissur: Minister Kadakampally Surendran inaugurated the Heritage Block at Ramanilayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X