ലോക്കര്‍ നമ്പറില്‍ നിന്ന് തുമ്പ് കിട്ടി; ആറ് വര്‍ഷം മുമ്പ് മോഷണം പോയത്... മൂന്ന് ലക്ഷത്തോളം രൂപ
കുന്നംകുളം: ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തിയ ലോക്കര്‍ സംബന്ധിച്ച് തുമ്പ് കിട്ടി. ലോക്കറിന്റെ നിര്‍മാണ കമ്പനിയുടെ നമ്പര്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരം കിട്ടിയത്. കൈപ്പറമ്പിലെ കണ്‍സ്യൂമര്‍ഫെഡ്ഡിന്റെ നീതി മെഡിക്കല്‍ സ്റ്റോറിന്റെ ലോക്കറായിരുന്നു അത്. മൂന്ന് ലക്ഷത്തോളം രൂപയാണ് ലോക്കറില്‍ സൂക്ഷിച്ചിരുന്നത്. നീതി സ്റ്റോറുകളിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന കൈപ്പറമ്പിലെ ഗോഡൗണിലേതാണ് ലോക്കര്‍.

ഗോഡൗണ്‍ മാനേജരുടെ ക്യാബിനിലെ ലോക്കര്‍ ആറ് വര്‍ഷം മുമ്പ് മോഷണം പോയിരുന്നു. അന്ന് തന്നെ പരാതിയും നല്‍കിയിരുന്നു. അന്വേഷണം നടത്തിയ പോലീസ് തെളിവ് കിട്ടാത്തതിനാല്‍ അന്വേഷണം നിര്‍ത്തി. നിരോധിച്ച ആയിരത്തിന്റേത് ഉള്‍പ്പെടെ 296000 രൂപയാണ് ലോക്കറിലുണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നോട്ടുകള്‍ക്ക് പുറമെ നാണയങ്ങളും ലോക്കറിലുണ്ടായിരുന്നു.
കഴിഞ്ഞദിവസം പെലക്കാട്ട് പയ്യൂരില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികള്‍ക്കാണ് 150 കിലോ തൂക്കം വരുന്ന ലോക്കര്‍ കിട്ടിയത്. ഒന്നിലധികം പേരുടെ സഹായമില്ലാതെ ലോക്കര്‍ മോഷ്ടിക്കാന്‍ സാധിക്കില്ലെന്ന് പോലീസ് സംശയം പ്രകടിപ്പിക്കുന്നു. എന്നാല്‍ ആരാണ് സംഭവത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമല്ല.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications