പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; തൃശൂരില്‍ വീണ്ടും അപകടം, രക്ഷപ്പെട്ടത് തലനാരിഴക്ക്
തൃശൂര്‍: പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ച് വീണ്ടും അപകടം. തൃശൂര്‍ മരോട്ടിച്ചാലില്‍ ആണ് സംഭവം. ഉഗ്ര ശബ്ദത്തോടെ ഫോണ്‍ പൊട്ടിത്തെറിക്കുകയും തീ ആളിപ്പടരുകയുമായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. മരോട്ടിച്ചാല്‍ സ്വദേശിയും 70 കാരനുമായ ഏലിയാസിന്റെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ചായക്കടയില്‍ നിന്ന് ചായ കുടിക്കാന്‍ വന്നതായിരുന്നു ഏലിയാസ്
അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലായിരുന്നു ഫോണ്‍ ഉണ്ടായിരുന്നത്. അത് വേഗത്തില്‍ പൊട്ടിത്തെറിക്കുകയും തീ ആളിപ്പടരുകയുമായിരുന്നു. ഫോണ്‍ പുറത്തേക്കിടാന്‍ സാധിച്ചതിനാല്‍ തന്നെ തീ അദ്ദേഹത്തിന്റെ ദേഹത്തേക്ക് പടര്‍ന്ന് പിടിച്ചില്ല. അതിനാല്‍ തന്നെ ഏലിയാസിന് അധികം പൊള്ളലേറ്റിട്ടില്ല. അതേസമയം ഫോണ്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് മറ്റേതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ട്.

ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് നിഗമനം. തീ ആളിപടര്‍ന്നതോടെ ഹോട്ടലിലെ ജീവനക്കാരന്‍ ഇടപെട്ട് തീയണക്കുകയായിരുന്നു ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലെ കടയില്‍ നിന്നും ആയിരം രൂപയ്ക്ക് വാങ്ങിയതാണ് പൊട്ടിത്തെറിച്ച മൊബൈല്‍ ഫോണ്‍ എന്നാണ് ഏലിയാസ് പറയുന്നു. സ്മാര്‍ട്ട് ഫോണ്‍ ആയിരുന്നില്ല.
സാധാരണ കീ പാഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത് എന്നും ഉള്ളില്‍ ബനിയന്‍ ഇട്ടിരുന്നത് കൊണ്ട് പൊള്ളലേറ്റില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നിരന്തരമായി ഇത്തരത്തില്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തൃശൂര്‍ തിരുവില്വാമലയില്‍ എട്ട് വയസുകാരി മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചിരുന്നു.
പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീ ആയിരുന്നു തിങ്കളാഴ്ച രാത്രി നടന്ന അപകടത്തില്‍ മരിച്ചത്. രാത്രിയില്‍ ആദിത്യശ്രീ മൊബൈല്‍ ഫോണില്‍ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കെയായിരുന്നു അപകടം. ആദിത്യശ്രീയുടെ അച്ഛന്റെ അനുജന്‍ മൂന്ന് വര്‍ഷം മുന്‍പ് പാലക്കാട്ട് നിന്നു വാങ്ങി നല്‍കിയ ഫോണ്‍ ആയിരുന്നു പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വര്‍ഷം ഈ ഫോണിന്റെ ബാറ്ററി മാറ്റിയതായിരുന്നു.
അപകടത്തില്‍ കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിരുന്നു. ആദിത്യശ്രീയുടെ വലത് കൈവിരലുകള്‍ അറ്റുപോകുകയും കൈപ്പത്തി തകരുകയും ചെയ്തിട്ടുണ്ടായിരുന്നു. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞ നിലയിലായിരുന്നു. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആയിരുന്നു ആദിത്യശ്രീ.












Click it and Unblock the Notifications