പ്രായപൂർത്തിയാവാത്ത കുട്ടി സ്കൂട്ടറെടുത്ത് കറങ്ങി; അമ്മയ്ക്ക് പിഴ 26000 രൂപ
തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടി സുഹൃത്തുകളെ പിന്നിലിരുത്തി ഇരുചക്രവാഹനം ഓടിച്ച കേസിൽ അമ്മയ്ക്ക് ശിക്ഷ വിധിച്ച് കോടതി. 26000 രൂപ പിഴ അടയ്ക്കുകയോ അല്ലെങ്കിൽ അഞ്ച് ദിവസം ജയിൽ ശിക്ഷ അനുഭവിക്കുകയോ ചെയ്യണമെന്ന് കോടതി വിധിച്ചത്. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി.
മോട്ടോർവാഹന നിയമത്തിലെ 194(സി,ഡി) വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. അച്ഛനേയും അമ്മയേയും പ്രതി ചേർത്തിരുന്നെങ്കിലും കുട്ടിയുടെ അച്ഛനെ കേസിൽ നിന്ന് ഒഴിവാക്കി. അമ്മയുടെ പേരിലായിരുന്നു സ്‌കൂട്ടർ. ജനുവരി 20് ന് തൃശൂർ കൊഴുക്കുള്ളിയിലാണ് സംഭവം നടന്നത്. കുട്ടി ഹെൽമെറ്റും ധരിച്ചിരുന്നില്ല.

അമിത വേഗത്തിൽ പിന്നിൽ രണ്ട് പേരെ ഇരുത്തി പോകുമ്പോഴാണ് മോട്ടോർ വാഹന വകുപ്പ് ഇവരെ പിടികൂടിയത്. അതേസമയം, 17 കാരനായ സഹോദരന് ബൈക്ക് ഓടിക്കാൻ നൽകിയ യുവാവിന് ഒരു ദിവസത്തെ തടവും 34000 രൂപ പിഴയും വിധിച്ചിരുന്നു.
വാഹനത്തിന്റെ ആർസി ഉടമയായ യുവാവിന്റെ ഡ്രൈവിംഗ് ലൈസൻസ് 3 മാസത്തേക്ക് റദ്ദ് ചെയ്യുകയും ചെയ്യും. മോട്ടോർവാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് സഹോദരന്റെ ബൈക്കുമായി പോവുകയായിരുന്ന 17കാരനെ ആലുവയിൽ വെച്ച് പിടകൂടിയത്. രക്ഷിതാക്കളെ വിളിച്ച് വരുത്തിയ ശേഷം കേസ് ജൂവനൈൽ ബോർഡിന് കൈമാറുകയും ചെയ്തു.
പ്രായപൂർത്തിയാവാത്ത ആൾക്ക് ബൈക്ക് ഓടിക്കാൻ നൽകിയതിന് 25000 രൂപ, ലൈസൻസ് ഇല്ലാത്ത ആൾക്ക് ബൈക്ക് നൽകിയതിന് 5000 രൂപ, ഇന്റികേറ്ററും കണ്ണാടിയും ഇല്ലാത്തതിന് 500 രൂപ വീതം, നമ്പർപ്ലേറ്റില്ലാത്തതിന് 2000 രൂപ സാരിഗാർഡ് ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങൾ ഇല്ലാതിരുന്നതിന് 1000 രൂപ എന്നിങ്ങനെ എല്ലാത്തിനും ചേർത്താണ് 34000 രൂപ പിഴ. ബൈക്കിന്റെ ആർസി ഒരു വർഷത്തേക്കു റദ്ദാക്കും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications