Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് മകൾ സന്തോഷവതി, പിന്നീട് സംഭവിച്ചത്? ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

തൃശൂര്‍: തൃശൂരിലെ പെരിങ്ങോട്ടുകരയില്‍ വിവാഹം കഴിഞ്ഞ് 14ാം ദിവസം യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. യുവതിയെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മുല്ലശേരി സ്വദേശിയായ ശ്രുതിയേയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ വിവാഹം കഴിഞ്ഞ് പതിനാലാമത്തെ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ഡിസംബര്‍ 22നാണ് ശ്രുതിയുടെയും അരുണിന്റെയും വിവാഹം നടന്നത്. വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. തുടര്‍ന്ന് ജനുവരി ആറിന് ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുക.ാണ് പെണ്‍കുട്ടിയുടെ പിതാവും ആക്ഷന്‍ കൗണ്‍സിലും. മരണത്തിന് തൊട്ടുമുമ്പുവരെ ശ്രുതി സന്തോഷവതിയാണെന്നും പിന്നീട് നടന്ന സംഭവങ്ങളില്‍ ദുരൂഹതയുണ്ടെന്നും അച്ഛന്‍ സുബ്രഹ്മണ്യന്‍ പൊലീസിനോട് പറഞ്ഞു.

മിനിറ്റുകള്‍ക്ക് മുമ്പ്

മിനിറ്റുകള്‍ക്ക് മുമ്പ്

മകള്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ ഫോണില്‍ സംസാരിച്ചിരുന്നു. അതുവരെ മകള്‍ സ്‌ന്തോഷവതിയായിരുന്നു. പിന്നീട് ആ വീട്ടില്‍ നടന്ന സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇത് പുറത്തുകൊണ്ടുവരാന്‍ പൊലീസ് ശ്രമിക്കണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. അതേസമയം, കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

Recommended Video

cmsvideo
    അറയ്ക്കല്‍ ജോയി പോയ വഴിയേ അജിതും യാത്രയായി | Oneindia Malayalam
    നടപടികളില്‍ വീഴ്ച

    നടപടികളില്‍ വീഴ്ച

    മരണത്തിന് ശേഷം നടന്ന ഇന്‍ക്വസ്റ്റ് നടപടികളില്‍ വന്‍ വീഴ്ചയാണ് സംഭവിച്ചതെന്ന് ആക്ഷന്‍ കൗണ്‍സില്‍ പറയുന്നു. ചോദ്യം ചെയ്യല്‍ നടന്നത് പ്രദേശത്തെ ഒരു ചായക്കടയില്‍ നിന്നായിരുന്നെന്നും പൊലീസ് പറയുന്നു. ആ സമയത്ത് റിട്ട. എഎസ്‌ഐയുടെ ഇടപെടല്‍ നടന്നതായും പിതാവ് സുബ്രഹ്മണ്യന്‍ ആരോപിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം കാരമം വ്യക്തമായും സര്‍ജന്‍ ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് അനങ്ങിയില്ലെന്നും പിതാവ് പറയുന്നു.

    കഴുത്തില്‍ പാടുകള്‍

    കഴുത്തില്‍ പാടുകള്‍

    വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ശ്രുതിയുടെയും അരുണിന്റെയും വിവാഹം. 2019 ഡിസംബര്‍ 22 നായിരുന്നു ഇരുവരുടെയും വിവാഹം ആഘോഷപൂര്‍വം നടന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് 14ാം ദിവസം അരുണിന്റെ വീട്ടിലെ ശുചിമുറിയില്‍ യുവതി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറിയിച്ചത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം കഴുത്തില്‍ ശക്തിയായി ഞെരിച്ചതിന്റെ പാടുകള്‍ കണ്ടിരുന്നു.

    ശരീരഭാഗങ്ങളില്‍ മുറിവ്

    ശരീരഭാഗങ്ങളില്‍ മുറിവ്

    പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍ കൂടാതെ നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകള്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ബന്ധുക്കള്‍ കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ അന്തിക്കാട് പൊലീസ് സ്റ്റേഷന്‍ സ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

    അന്വേഷണം ക്രൈംബ്രാഞ്ചിന്

    അന്വേഷണം ക്രൈംബ്രാഞ്ചിന്

    നിലവില്‍ ശ്രുതിയുടെ മരണത്തിന്റെ അന്വേഷണം ഇപ്പോള്‍ ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ വനിത കമ്മിഷന്‍ നേരത്തെ സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വനിതാ കമ്മിഷന്‍ തൃശൂര്‍ എസ്പിയില്‍ നിന്നും തേടുകയും ചെയ്തിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+