തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വര്‍ഷങ്ങള്‍ നീണ്ട പ്രണയം; വിവാഹം കഴിഞ്ഞ് 14ാം ദിവസം യുവതിയുടെ മരണം, കൊലപാതകമെന്ന് ബന്ധുക്കള്‍

Google Oneindia Malayalam News

തൃശൂര്‍: തൃശൂരിലെ പെരിങ്ങോട്ടുകരയില്‍ വിവാഹം കഴിഞ്ഞ് 14ാം ദിവസം യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിജച്ച് കുടുംബം രംഗത്ത്. യുവതിയെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മുല്ലശേരി സ്വദേശിയായ ശ്രുതിയേയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ വിവാഹം കഴിഞ്ഞ് പതിനാലാമത്തെ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബര്‍ 22നാണ് ശ്രുതിയുടെയും അരുണിന്റെയും വിവാഹം നടന്നത്. വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. തുടര്‍ന്ന് ജനുവരി ആറിന് ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വനിത കമ്മിഷന്‍ സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

 പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ശ്രുതിയുടെയും അരുണിന്റെയും വിവാഹം. 2019 ഡിസംബര്‍ 22 നായിരുന്നു ഇരുവരുടെയും വിവാഹം ആഘോഷപൂര്‍വം നടന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് 14ാം ദിവസം അരുണിന്റെ വീട്ടിലെ ശുചിമുറിയില്‍ യുവതി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറിയിച്ചത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം കഴുത്തില്‍ ശക്തിയായി ഞെരിട്ടതിന്റെ പാടുകള്‍ കണ്ടിരുന്നു.

ശരീരഭാഗങ്ങളില്‍ മുറിവ്

ശരീരഭാഗങ്ങളില്‍ മുറിവ്

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍ കൂടാതെ നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകള്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ബന്ധുക്കള്‍ കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ അന്തിക്കാട് പൊലീസ് സ്റ്റേഷന്‍ സ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

 അന്വേഷണം ക്രൈംബ്രാഞ്ചിന്

അന്വേഷണം ക്രൈംബ്രാഞ്ചിന്

ശ്രുതിയുടെ മരണത്തിന്റെ അന്വേഷണം ഇപ്പോല്‍ ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ വനിത കമ്മിഷന്‍ സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വനിതാ കമ്മിഷന്‍ തൃശൂര്‍ എസ്പിയില്‍ നിന്നും തേടിയിട്ടുണ്ട്.

ചോദ്യം ചെയ്തില്ല

ചോദ്യം ചെയ്തില്ല

കുഴഞ്ഞുവീണ് മരിക്കാനുള്ള അസുഖങ്ങളൊന്നും തന്റെ മകള്‍ക്ക് ഉണ്ടായിരുന്നില്ലെന്നാണ് ശ്രുതിയുടെ അച്ഛന്‍ സുകുമാരന്‍ പറയുന്നത്. ആത്മഹത്യ ചെയ്യേണ്ട സാഹചര്യവുമില്ല. കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണ് അച്ഛന്‍ ആരോപിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിലേറ്റ പരിക്കാണെന്നാണ് മരണകാരണമെന്ന് പറഞ്ഞിട്ടും ഭര്‍ത്താവായ അരുണിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.

 പിഎസ്‌സി റാങ്ക് ലിസ്റ്റ്

പിഎസ്‌സി റാങ്ക് ലിസ്റ്റ്

പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് മുമ്പോട്ട് പോകുന്നതിനുള്ള ഒരുക്കം നടത്തുന്നതിനിടെയിലായിരുന്നു മരണം. സംഭവം നടക്കുന്ന ദിവസം വൈകീട്ട് വളരെ സന്തോഷത്തോടെയാണ് മുല്ലശേരിയില്‍ നിന്ന് ഭര്‍തൃവീടായെ പെരിങ്ങോട്ടുകരയിലേക്ക് പോയത്. അവിടെ എത്തിയിട്ട് രാത്രിയില്‍ ഫോണിലും ബന്ധപ്പെട്ടിരുന്നു. പിന്നീട് കുളിമുറിയില്‍ വീണ് മരിച്ചെന്നാണ് വിവരം കിട്ടിയത്. ആശുപത്രിയിലെത്തിയപ്പോള്‍ മകള്‍ അര്‍ദ്ധനഗ്നയായി ആംബുലന്‍സില്‍ കിടക്കുകയായിരുന്നെന്ന് അച്ഛന്‍ സുകുമാരന്‍ പറയുന്നു.

Recommended Video

cmsvideo
തൃശ്ശൂരിൽ നവവധു കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
സമരശ ശൃംഖല

സമരശ ശൃംഖല

അതേസമയം ശ്രുതിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം കാര്യക്ഷമമാക്കുന്നതിന് ജനകീയ സമരസമിതി സമര ശ്ൃംഖല തീര്‍ത്തു. ശ്രുതിയുടെ ജന്മവീട്ടില്‍ നിന്ന്‌ന ഭാര്‍ത്യഗൃഹം വരെയുള്ള 12 കേന്ദ്രങ്ങളിലായിരുന്നു സമരശൃംഖല. മുല്ലശേരി പറമ്പന്‍ തളി ലക്ഷം വീട് പരിസരത്തെ ആദ്യ സമര കേന്ദ്രത്തില്‍ ശ്രുതിയുടെ സഹോദരന്‍ ശ്രീരാഗ് ആദ്യ കണ്ണിയായി അണി ചേര്‍ന്നു.

കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരണപ്പെട്ടു; ഹൃദയാഘാതമെന്ന് ഡിഎംഒകൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരണപ്പെട്ടു; ഹൃദയാഘാതമെന്ന് ഡിഎംഒ

പത്താം ദിനവും ഇന്ധന വിലയില്‍ വര്‍ധനവ്; പെട്രോളിനും ഡീസലിനും കൂടിയത് 5 രൂപയിലധികംപത്താം ദിനവും ഇന്ധന വിലയില്‍ വര്‍ധനവ്; പെട്രോളിനും ഡീസലിനും കൂടിയത് 5 രൂപയിലധികം

Thrissur
English summary
Thrissur Mullasseri native Sruthi Death; Relatives allege the woman's death was a murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X