തൃശൂരില്‍ രക്തം ഛര്‍ദ്ദിച്ച് മധ്യവയസ്‌കന്‍ മരിച്ചു, നാല് പേര്‍ ആശുപത്രിയില്‍; ദുരൂഹത
തൃശൂര്‍: തൃശൂര്‍ അവണൂരില്‍ ഗൃഹനാഥന്റെ മരണത്തില്‍ ദുരൂഹത. അവണൂര്‍ അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്‍ (57) ആണ് രക്തം ഛര്‍ദ്ദിച്ച് മരിച്ചത്. ഭക്ഷണത്തില്‍ വിഷാംശം അടങ്ങിയിട്ടുണ്ട് എന്നാണ് സംശയം. ശശീന്ദ്രന്റെ വീട്ടില്‍ ഉണ്ടായിരുന്ന നാല് പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. ഞായറാഴ്ച രാവിലെ ആണ് സംഭവം.
രക്തം ഛര്‍ദിച്ച് അവശനായ ശശീന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതിന് ശേഷമാണ് മരിച്ചത്. രാവിലെ ഇഡ്ഡലി കഴിച്ചവര്‍ക്കാണ് അസ്വസ്ഥ അനുഭവപ്പെട്ടത്. ശശീന്ദ്രനും ഭാര്യയും അമ്മയും ആണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ മൂന്ന് പേരും വീട്ടിലുണ്ടാക്കിയ ഇഡ്ഡലി കഴിച്ചിരുന്നു. ശശീന്ദ്രന്റെ മകന്‍ പുറത്ത് പോയതിനാല്‍ ഇയാള്‍ വീട്ടിലുണ്ടാക്കിയരുന്ന ഭക്ഷണം കഴിച്ചിരുന്നുമില്ല.

ഇവരെ കൂടാതെ ഇന്ന് രാവിലെ വീട്ടില്‍ എത്തിയ രണ്ട് തെങ്ങ് കയറ്റ തൊഴിലാളികളും ഇഡ്ഡലി കഴിച്ചിരുന്നത്. ശശീന്ദ്രന്റെ ഭാര്യ, അമ്മ, രണ്ട് തെങ്ങ് കയറ്റ തൊഴിലാളികള്‍ എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ശശീന്ദ്രന്റെ അമ്മ തൃശൂരുലെ സ്വകാര്യ ആശുപത്രിയിലും മറ്റ് മൂന്ന് പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലും ആണ് ചികിത്സയില്‍ കഴിയുന്നത്.
ഇവര്‍ എല്ലാം അബോധവസ്ഥയിലാണ് എന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. ഒരേ ലക്ഷണങ്ങളോടെ ആണ് എല്ലാവരും ആശുപത്രിയിലെത്തിയത്. ഇത് ആശങ്കയ്ക്കിടയാക്കുകയും ചെയ്തു. എന്നാല്‍ ഭക്ഷ്യവിഷബാധയാകാം കാരണം എന്നത് സംബന്ധിച്ച് ഒരു സ്ഥിരീകരണവും ഇതുവരെ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications