തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രത്യേക കരുതല്‍ വേണം; തീയേറ്ററുകളില്‍ കോവിഡ് ബോധവത്കരണ സന്ദേശവുമായി എന്‍സിസി കേഡറ്റുകള്‍

Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച തിയ്യറ്ററുകളില്‍ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും തൃശൂര്‍ സെവന്‍ കേരള ഗേള്‍സ് എന്‍ സി സി ബറ്റാലിയന്റെയും ആഭിമുഖ്യത്തില്‍ എന്‍ സി സി കേഡറ്റുകള്‍ ബോധവത്കരണം നടത്തി. സാമൂഹിക അകലം, വ്യക്തി ശുചിത്വം തുടങ്ങിയ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് വേണ്ട ബോധവത്ക്കരണ സന്ദേശങ്ങളാണ് രാവിലെ 9നും ഉച്ചയ്ക്ക് 12നുമുള്ള ഷോകള്‍ക്ക് മുന്‍പ് നല്‍കിയത്.

thrissur

ചലച്ചിത്ര മേഖലയിലെ അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് തിയ്യറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഒരു വര്‍ഷമായുള്ള കോവിഡ് വ്യാപന ഭീതിയില്‍ നിന്നും കേരളം സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായി വിവിധ തൊഴില്‍ മേഖലകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നുണ്ട്.

കോവിഡ് 19 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിയ്യറ്ററുകള്‍ തുറക്കുന്നതിന് അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെയും എന്‍സിസിയുടെയും ഇടപെടല്‍. സെവന്‍ കേരള ഗേള്‍സ് ബറ്റാലിയന്‍ കമന്റിങ് ഓഫീസര്‍ കേണല്‍ ജോസഫ് ആന്റണി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജെ റീന, ഇന്‍സ്ട്രക്ടര്‍ മഞ്ജു മോഹന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

അസ്തമിക്കാതെ ഇടത് പ്രതീക്ഷകള്‍; ലീഗിന് വിലക്കാനാവില്ലെന്ന് നയം വ്യക്തമാക്കി സമസ്ത... ഇനി എന്ത്?അസ്തമിക്കാതെ ഇടത് പ്രതീക്ഷകള്‍; ലീഗിന് വിലക്കാനാവില്ലെന്ന് നയം വ്യക്തമാക്കി സമസ്ത... ഇനി എന്ത്?

വീണ്ടും മുസ്ലീം വിരുദ്ധ പരാമര്‍ശവുമായി പിസി ജോര്‍ജ്ജ്? മൈലക്കാട് ഷായുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെവീണ്ടും മുസ്ലീം വിരുദ്ധ പരാമര്‍ശവുമായി പിസി ജോര്‍ജ്ജ്? മൈലക്കാട് ഷായുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ

ജേക്കബ് തോമസ് ബിജെപി സ്ഥാനാർത്ഥി? നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ജേക്കബ് തോമസ്ജേക്കബ് തോമസ് ബിജെപി സ്ഥാനാർത്ഥി? നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ജേക്കബ് തോമസ്

മലപ്പുറത്ത് അടിത്തട്ടുമുതല്‍ പൊളിച്ചെഴുത്തിന് ലീഗ്; തകര്‍ന്നടിഞ്ഞിടത്ത് കമ്മിറ്റികള്‍ പിരിച്ചുവിട്ടുമലപ്പുറത്ത് അടിത്തട്ടുമുതല്‍ പൊളിച്ചെഴുത്തിന് ലീഗ്; തകര്‍ന്നടിഞ്ഞിടത്ത് കമ്മിറ്റികള്‍ പിരിച്ചുവിട്ടു

Thrissur
English summary
Thrissur: NCC cadets with Covid awareness message in cinema theaters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X